Health Department | സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായി ആരോഗ്യ വകുപ്പ് സെക്രട്ടറി
- Published by:user_57
- news18-malayalam
Last Updated:
കോവിഡ് മരണക്കണക്കുകള്‍ പുനഃക്രമീകരിച്ചപ്പോള്‍ കണക്കില്‍ ഇരട്ടിക്കല്‍ വന്നതിനെയും ആരോഗ്യ വകുപ്പ് സെക്രട്ടറി നേരത്തെ വിമര്‍ശിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യ വകുപ്പെന്ന് (Health Department, Kerala) ചീഫ് സെക്രട്ടറിയുടെ (Chief Secretary) വിമര്‍ശനം. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം, നിയമസഭ റിപ്പോര്‍ട്ടുകള്‍ അടക്കം ഭരണ നിര്‍വ്വഹണത്തിലെ വീഴ്ചകളാണ് കത്തില്‍ പറയുന്നത്.
സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി സംസ്ഥാനതല യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്ത് പുറത്തു വന്നു. ആരോഗ്യ വകുപ്പിന്റെ ഭരണപരമായ വീഴ്ചകള്‍ കത്തില്‍ അക്കമിട്ട് നിരത്തുന്നു.
വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. വകുപ്പിലെ അവധിക്രമം ഇനിയും നേരെയായിട്ടില്ല. 30, 40 വര്‍ഷം മുമ്പുള്ള കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ പലതിലും സര്‍ക്കാര്‍ തോല്‍ക്കുന്നുമുണ്ട്. നഷ്ടപരിഹാരമായി വലിയ തുക നല്‍കേണ്ടി വരുന്നു. കേസുകള്‍ ഫോളോ അപ്പ് ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന കോടതിലക്ഷ്യ കേസുകളും മറ്റ് പ്രശ്നങ്ങളും, ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതിനാലെന്നും കത്തില്‍ വിമര്‍ശിക്കുന്നു.
advertisement
കോവിഡ് മരണക്കണക്കുകള്‍ പുനഃക്രമീകരിച്ചപ്പോള്‍ കണക്കില്‍ ഇരട്ടിക്കല്‍ വന്നതിനെയും ആരോഗ്യ വകുപ്പ് സെക്രട്ടറി നേരത്തെ വിമര്‍ശിച്ചിരുന്നു. അഞ്ച് ജില്ലകളിലെ ഡിഎംഒമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ചെയ്യാത്ത കോവിഡ് മരണം കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഡാറ്റാ എന്‍ട്രിയിലുണ്ടായ പിശകാണ് മരണക്കണക്ക് തെറ്റാന്‍ കാരണമെന്നായിരുന്നു വിശദീകരണം.
ചില മരണങ്ങള് പട്ടികയില്‍ രണ്ടുതവണ ചേര്‍ക്കപ്പെട്ടു. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, എന്നീ ജില്ലകളിലെ ഡി.എം ഒ മാരോടാണ് ആരോഗ്യ സെക്രട്ടറി വിശദീകരണം ചോദിച്ചത്. മറുപടി നല്കാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താല്‍ നടപടി ഉണ്ടാകുമെന്നയിരുന്നു ഉത്തരവില്‍ പറഞ്ഞത്.
advertisement
അതേസമയം, ഡിഎംഒമാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. കണക്കുകള്‍ ആരോഗ്യ സെക്രട്ടറിയുടെ ഓഫീസ് വെട്ടിക്കുറച്ചിരുന്നെന്ന് ഉദ്യോഗസ്ഥരുടെ സംഘടനയും ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കത്തെന്നാണ് വിലയിരുത്തുന്നത്.
Summary: Chief Secretary slams Health Department, Kerala for being the worst of departments in the state. This was stated in a letter sent by Dr. Rajan N. Khobragade, Principal Secretary, Department of Health, to the respective heads of departments under him, citing criticism from the Chief Secretary
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2022 5:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Health Department | സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായി ആരോഗ്യ വകുപ്പ് സെക്രട്ടറി