ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
ക്ഷേത്രത്തിൻ്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്റ് സംഭവത്തിൽ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി. പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർത്തത്. ക്ഷേത്രത്തിൻ്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്റ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽവച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് വിവരം. വെടിയുണ്ട നിലത്താണ് പതിച്ചതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 14, 2025 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി