തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
അവശ്യസേവന മേഖലയിൽ ഉള്ളവർക്കായി കെ എസ് ആർ ടി സി ഏതാനും സർവീസുകൾ നടത്തും. നിർമാണ മേഖലയിൽ ഉള്ളവർക്ക് പ്രവർത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിച്ചു മാത്രമേ പ്രവർത്തനങ്ങൾ നടത്താവൂ.
ടി പി ആർ അടിസ്ഥാനമാക്കി 0 - 5 (എ വിഭാഗം), 5 - 10 (ബി വിഭാഗം), 10 - 15 (സി വിഭാഗം), 15നു മുകളിൽ (ഡി വിഭാഗം) എന്നിങ്ങനെ പുനക്രമീകരിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള ഇളവുകളും നിയന്ത്രണങ്ങളും ഇന്നലെ മുതൽ പ്രാബല്യത്തിലായി.
ടി പി ആർ പതിനഞ്ചിനു മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം
തുടരും.
മൂത്രസഞ്ചിയിൽ ഏകദേശം തേങ്ങയോളം വലുപ്പം വരുന്ന കല്ല്, അനാഥബാലന്റെ ജീവൻ രക്ഷിച്ച് ഡോക്ടർ10.83 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 1,27,152 സാമ്പിളുകൾ പരിശോധിച്ചതിൽ 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.15000 കോടി രൂപയാണ് കേന്ദ്രസർക്കാർ വിഹിതം. 8000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പണം പ്രധാനമായും ചെലവഴിക്കുക.
Explained | എന്താണ് 'അസ്ഥിമരണം'? കോവിഡ് മുക്തരിൽ കണ്ടുവരുന്ന അവാസ്‌കുലാർ നെക്രോസിസ്കോവിഡിനെ നേരിടുന്നതിനായി 15,000 കോടി രൂപയാണ് കേന്ദ്ര വിഹിതം. 8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് പണം പ്രധാനമായും ഉപയോഗിക്കുക.
കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് 736 ജില്ലകളില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നും കോവിഡ് ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 ഐസിയു കിടക്കകള്‍ സൃഷ്ടിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.