MK Muneer on Congress | 'സെക്യുലിറസത്തില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടം, നെഹ്‌റുവിന്റെ പേര് പറയാന്‍ പേടി'; വിമര്‍ശനവുമായി എം. കെ മുനീര്‍
- Published by:Anuraj GR
- news18-malayalam
Last Updated:
'ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ അരുതെന്ന് പറയാന്‍ അവിടെയൊന്നും കോണ്‍ഗ്രസ് നേതാക്കളെ കാണുന്നില്ല'
കോഴിക്കോട്: മതേതരത്വനിലപാടില്‍ കോണ്‍ഗ്രസിന് (Congress) ചാഞ്ചാട്ടമെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ (MK Muneer). ഇത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ്സിന് രണ്ട് നിലപാടാണ്. മതേതരത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്ന നെഹ്‌റുവിന്റെ നിലപാട് കോണ്‍ഗ്രസ് എന്ത് കൊണ്ടാണ് ഓര്‍ക്കാത്തതെന്നും എം.കെ മുനീര്‍ ചോദിക്കുന്നു. ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എം.കെ മുനീര്‍ കോണ്‍ഗ്രസിനെതിരെ ഗുരുതരമായ വിമര്‍ശനം ഉന്നയിച്ചത്.
മതേതരത്വ വിഷയത്തില്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് രണ്ടു നിലപാടാണ് സ്വീകരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ സെക്യുലറായി നില്‍ക്കുന്നു. ഉത്തരേന്ത്യയില്‍ ഹിന്ദു വോട്ടുകള്‍ ആകര്‍ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നു. ഇത് ശരിയല്ല. ജവഹര്‍ലാല്‍ നെഹ്‌റു അത്തരം കോംപ്രമൈസുകളൊന്നും ചെയ്തിരുന്നില്ല. ഹിന്ദു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുമ്പോള്‍ പോലും നെഹ്‌റു സൂക്ഷമത പാലിച്ചു. അന്ന് വല്ലഭായ് പട്ടേലിന്റെ പോലും നിലപാടിനെ തള്ളിയാണ് നെഹ്‌റു മതേതരത്വം മുറുകെ പിടിച്ചത്.- എം. കെ മുനീര്‍ പറഞ്ഞു.
advertisement
ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ അരുതെന്ന് പറയാന്‍ അവിടെയൊന്നും കോണ്‍ഗ്രസ് നേതാക്കളെ കാണുന്നില്ല. കോണ്‍ഗ്രസ് ഇതിന് മുന്നില്‍ നില്‍ക്കണം. ഈ അവസരം മറ്റാര്‍ക്കും കോണ്‍ഗ്രസ് വിട്ടുകൊടുക്കരുത്. മതേതരത്തില്‍ ഇടക്കിടെ തപ്പിത്തടയുന്ന നിലപാട് പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. മതേതരത്വമാണ് കോണ്‍ഗ്രസ്സിന്റെ സെല്ലിങ് പോയിന്റ്, അത് നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് ഇല്ലാതാവും. ബി.ജെ.പി വിരുദ്ധ ചേരിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണം. കോണ്‍ഗ്രസ് സെക്യുലറിസം വിട്ടുവെന്ന് പറയുന്നില്ല. കോണ്‍ഗ്രസ് ചില കാര്യങ്ങളില്‍ നിലപാടെടുക്കുന്നതില്‍ ചാഞ്ചല്യമുണ്ടാവുന്നു എന്നാണ് വിമര്‍ശനം. - മുനീര്‍ വ്യക്തമാക്കി.
advertisement
നെഹ്‌റുവിന്റെ പേര് പറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ചാഞ്ചാട്ടമുണ്ടാകുന്നു. ആ പേര് ഉറക്കെ പറയാന്‍ പലരും പേടിക്കുന്നു. ഇന്ത്യ മുഴുവന്‍ നെഹ്‌റുവിനെ പഠിക്കണം. സെക്യുലര്‍ സ്‌പെയ്‌സ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. മതേതരത്വം പഠിപ്പിക്കുന്ന നെഹ്‌റുവിയന്‍ സ്‌കൂള്‍ ഇന്ത്യയൊട്ടുക്ക് തുടങ്ങണം. കോണ്‍ഗ്രസ് ചിന്തന്‍ ബൈഠക്കിലേക്ക് തന്റെ നിര്‍ദേശം ഇതാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ സ്‌കൂള്‍ ആദ്യം തുടങ്ങണം. ഇതിന് മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.
advertisement
ഡല്‍ഹി ജഹാംഗീര്‍പുരി ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കോണ്‍ഗ്രസ് മൗനം എന്തുകൊണ്ടെന്ന ലീഗ് അണികളുടെ ചോദ്യമാണ് എം.കെ മുനീറിന്റെ വിമര്‍ശനമായി പുറത്തുവന്നത്. മതേതരത്വത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അണികള്‍ മറ്റ് രാഷ്ട്രീയം തേടിപ്പോകുമെന്ന ആശങ്കയും മുനീറിന്റെ വാക്കുകളിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 27, 2022 6:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
MK Muneer on Congress | 'സെക്യുലിറസത്തില്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടം, നെഹ്‌റുവിന്റെ പേര് പറയാന്‍ പേടി'; വിമര്‍ശനവുമായി എം. കെ മുനീര്‍