K- Rail പദ്ധതിക്കെതിരെ കോണ്‍ഗ്രസ്സും ലഘുലേഖകള്‍ വീടുകളിലെത്തിക്കും; രണ്ടാം ഘട്ടസമരമാലോചിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം
- Published by:Sarath Mohanan
- news18-malayalam
Last Updated:
പരിസ്ഥിതി പ്രര്‍ത്തകരേയും സമാനമനസ്‌കരേയും രംഗത്തിറക്കാനും നീക്കം.
തിരുവനന്തപുരം: കെ റെയില്‍ (K- Rail) പദ്ധതിക്കെതിരായ ജനവികാരം ശമിപ്പിക്കാന്‍ സിപിഎമ്മും (CPM) സര്‍ക്കാരും നീക്കം നടത്തുമ്പോള്‍ പദ്ധതിക്കെതിരായ സരമം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്സ് (Congress). സിപിഎം മാതൃകയില്‍ കെ റെയിലിന്റെ ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ വീടുകളിലെത്തിക്കാന്‍ കോണ്‍ഗ്രസ്സും മുന്നിട്ടിറങ്ങും. സമരത്തിന്റെ രണ്ടാം ഘട്ടം ആലോചിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. പദ്ധതിനടപ്പിലായാലുള്ള പ്രതിസന്ധികളും പരിസ്ഥി നാശവുമടക്കം വിശദീകരിക്കുന്ന ലഘുലേഖകള്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വീടുകളിലെത്തിക്കാനാണ് കോണ്‍ഗ്രസ്സ് നീക്കം. ജില്ലകള്‍ തോറും ഭൂമി നഷ്ടപ്പെടുന്നവരെ സംഘടിപ്പിക്കും. നിലവില്‍ പ്രാദേശികമായി രൂപപ്പെട്ടിരിക്കുന്ന സമരസമിതികളെ പ്രതിപക്ഷ സമരത്തിനൊപ്പം അണിനിരത്തും.
സിപിഎമ്മിന് അതേ നാണയത്തില്‍ മറുപടി
കെ റെയില്‍ വന്നാലുള്ള നേട്ടം വ്യകത്മാക്കുന്ന ലഘുലേഖകള്‍ വീടുകളിലെത്തിക്കാന്‍ പാര്‍ട്ടിയും ജില്ലകള്‍ തോറും പൗരപ്രമുഖരുടെ യോഗം വിളിച്ച് ജനങ്ങളുടെ ആശങ്ക മറികടക്കാന്‍ മുഖ്യമന്ത്രിയും. അഭിമാനപദ്ധതിയായ കെ റെയില്‍ നടപ്പിലാക്കാനുള്ള പുതിയ സാദ്ധ്യത തേടുകയാണ് സര്‍ക്കാര്‍. കെ റെയില്‍ വിരുദ്ധ സമരത്തെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തിയുള്ള പ്രചരണമാണ് സിപിഎം ലക്ഷ്യമിടുന്നത്. പദ്ധതി വന്നാലുള്ള നേട്ടങ്ങളും ജനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച നഷ്ടപരിഹാരവുമെല്ലാം ലഘുലേഖകളാക്കി വീടുകള്‍ തോറും കയറിയിറങ്ങാനാണ് സിപിഎം. മുഖ്യമന്ത്രി ജില്ലകള്‍തോറുമെത്തി പ്രമുഖരുമായി കൂടികാഴ്ച നടത്തുന്നതോടെ പദ്ധതിക്കെസതിരായ എതിര്‍പ്പുകള്‍ കെട്ടടങ്ങുമെന്നാണ് പ്രതീക്ഷ.
advertisement
എന്നാല്‍ സര്‍ക്കാര്‍ നീക്കം മറികടക്കാന്‍ അതേ തന്ത്രം തന്നെയാണ് പ്രതിപക്ഷവും തയ്യാറാക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ദോഷ വശങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകളുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വീടുകളിലെത്തും. പദ്ധതിക്കായി സ്ഥലം വി്ടു നല്‍കേണ്ടതിവരുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ചാവും കോണ്‍ഗ്രസ്സ് പ്രചരണം.
advertisement
പരിസ്ഥിതി പ്രവര്‍ത്തകരേയും പദ്ധതിക്കെതിരായ നിലപാടുള്ള സമാനമനസ്‌കരേയും കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നു. ഇത്തരക്കാരെ സംഘടിപ്പിച്ചുള്ള പ്രക്ഷോഭ പരിപാടികളാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. സമരത്തിന്റെ രണ്ടാം ഘട്ടം ആലോചിക്കാന്‍ ഇന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരുവനന്തപുരത്ത് യോഗം ചേരും. മുതിര്‍ന്ന നേതാക്കളുമായി ആ ലോചിച്ച് ഇരുവരും ചേര്‍ന്ന് തയ്യാറാക്കുന്ന സമര തന്ത്രങ്ങള്‍ യുഡിഎഫ് യോഗത്തില്‍ അവതരിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 28, 2021 6:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K- Rail പദ്ധതിക്കെതിരെ കോണ്‍ഗ്രസ്സും ലഘുലേഖകള്‍ വീടുകളിലെത്തിക്കും; രണ്ടാം ഘട്ടസമരമാലോചിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം