ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ ആലപ്പുഴയിൽ കോൺഗ്രസ് പരസ്യപ്രതിഷേധം നടത്തും

Last Updated:

പത്രപ്രവർത്തകൻ കെ.എം. ബഷീറിൻ്റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ്

ശ്രീറാം വെങ്കിട്ടരാമൻ
ശ്രീറാം വെങ്കിട്ടരാമൻ
ജില്ലാ കലക്ടറായി (District Collector) ശ്രീറാം വെങ്കിട്ടരാമനെ (Sriram Venkitaraman) നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ്. ജൂലൈ 25 രാവിലെ പത്തിന് കലക്ടറേറ്റിനു മുന്നിൽ ഡിസിസിയുടെ നേത്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും. പത്രപ്രവർത്തകൻ കെ.എം. ബഷീറിൻ്റെ കൊലപാതകത്തിൽ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും സംസ്ഥാന സർക്കാരിനെ വിമർശിച്ചു. “കേരളത്തിലെ സി.പി.എം. ഭരണത്തിന് ജനങ്ങളോട് ഒരു ബാധ്യതയുമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിയായ വ്യക്തിയെ ഒരു ജില്ലയുടെ ചുമതല ഏൽപ്പിച്ചത്," ഞായറാഴ്ച കോഴിക്കോട്ട് നടന്ന പാർട്ടി സംസ്ഥാന ചിന്തൻ ശിബിരത്തിൽ വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശ്രീറാമിന്റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു. “കൊലപാതകക്കേസിൽ ഇതുവരെ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ലാത്ത ആളാണ് ആലപ്പുഴയുടെ തലപ്പത്തെത്തുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്താൻ ഞാൻ തയ്യാറല്ല. കലക്ടർമാരെ പൊതുവെ നിയമിക്കുന്നത് സർക്കാരാണ്,” ചെന്നിത്തല പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം വിവാദമായതോടെ പൊതുവിമർശനം ഒഴിവാക്കാൻ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ഓപ്ഷൻ അടച്ചിരിക്കുകയാണ്.
ശ്രീറാം വെങ്കിട്ടരാമനെ കലക്ടായി നിയമിച്ച നടപടി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാകമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം ആലപ്പുഴയ്ക്ക് അപമാനമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ എ.എം. നസീർ പറഞ്ഞു.
പോസ്റ്റിട്ടതിനെതിരെ കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ (KUWJ) ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് സർക്കാർ പുനഃപരിശോധിക്കണമെന്ന് KUWJ ജില്ലാ പ്രസിഡന്റ് എസ്. സജിത്തും സെക്രട്ടറി ടി.കെ. അനിൽകുമാറും പ്രസ്താവനയിൽ പറഞ്ഞു. 2019ൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ ഇരുചക്രവാഹനത്തിൽ ശ്രീറാമിന്റെ കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ശ്രീറാം. അപകടം നടന്നപ്പോൾ മദ്യപിച്ച നിലയിലായിരുന്നു ശ്രീറാം. ശ്രീറാം വെങ്കിട്ടരാമൻ നിലവിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്.
advertisement
Summary: Congress would stage a protest in Alappuzha against the appointment of Sriram Venkitaraman as district collector. Sriram is accused in the 2019 case where journalist K.M. Basheer was killed after a two-wheeler he was riding was hit by the bureaucrat's car. Congress, Indian Union Muslim League and Kerala Union of Working Journalists (KUWJ) have expressed remorse in his appointment
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ ആലപ്പുഴയിൽ കോൺഗ്രസ് പരസ്യപ്രതിഷേധം നടത്തും
Next Article
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement