സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങാൻ കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി

Last Updated:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാമെന്ന് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി നൽകിയത്.

കെ സുന്ദര, കെ സുരേന്ദ്രൻ
കെ സുന്ദര, കെ സുരേന്ദ്രൻ
കാസർകോട്: സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങാൻ കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകി. മഞ്ചേശ്വരം ഇടതു സ്ഥാനാർഥിയായിരുന്ന വി വി രമേശന്റെ പരാതിയിലാണ് കോടതി ഉത്തരവ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാമെന്ന് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി നൽകിയത്.
മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിർദേശപത്രിക പിൻവലിപ്പിക്കാൻ ബി ജെ പി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ്‌ നൽകിയ അപേക്ഷ നിയമതടസ്സമുള്ളതിനാൽ കോടതി തിരികെ നൽകിയിരുന്നു. കോഴ നല്‍കിയെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രൻ ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതില്‍ നിയമോപദേശം തേടാനും  പൊലീസ് തീരുമാനിച്ചിരുന്നു.
ഇതേ തുടർന്നാണ്, കോഴ നല്‍കിയെന്ന പരാതിയില്‍ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാര്‍ഥിയായ വി.വി രമേശന്‍ കോടതിയെ സമീപിച്ചത്.
advertisement
advertisement
You may also like:'കാലം കരുതി വെച്ച പ്രതിഫലം'; കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
അതേസമയം, ബി.ജെ.പി കേരള ഘടകത്തെ പിടിച്ചുലച്ച കൊടകര കുഴൽപ്പണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫണ്ട് വിനിയോഗം അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം. കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതിനിടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം സമിതിയെ ചുമതലപ്പെടുത്തി.
advertisement
മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി വി ആനന്ദബോസ് എന്നിവരടങ്ങിയ സമിതിയെയാണ് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുളളത്.
പാർട്ടി അംഗങ്ങളാണെങ്കിലും സംഘടന ഭാരവാഹികൾ അല്ലാത്തവരെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിൽ സമ്മർദ്ദമോ ഇടപെടലുകളോ ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികൾ കേന്ദ്രത്തിന് ലഭിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങാൻ കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement