കോഴിക്കോട്: ആര്‍എസ്എസ് നേതാവിനെ (RSS leader) വിവാഹം ചെയ്തതിന് പിന്നാലെ സിപിഎം (cpm) പഞ്ചായത്ത് അംഗം (Panchayat member) സ്ഥാനം രാജിവെച്ചു. കോഴിക്കോട് (kozhikode) തിക്കോടി (Thikkodi) പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തിലെ ജനപ്രതിനിധി ശ്രീലക്ഷ്മി കൃഷ്ണയാണ് വിവാഹത്തിന് പിന്നാലെ മെമ്പര്‍ സ്ഥാനം രാജിവെച്ചത്.
കഴിഞ്ഞദിവസമാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവും ശ്രീലക്ഷ്മിയും വിവാഹിതരായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും പയ്യോളി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇതിനുപിന്നാലെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചത്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 526 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീലക്ഷ്മി അഞ്ചാം വാര്‍ഡായ പള്ളിക്കര സൗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞദിവസം ഇവര്‍ രാജി സമര്‍പ്പിച്ചതോടെ പള്ളിക്കര സൗത്തില്‍ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങി. എന്നാൽ ശ്രീലക്ഷ്മിയുടെ രാജി ഭരണകക്ഷിയായ എൽഡിഎഫിന് ഭീഷണിയാകില്ല. തിക്കോടി പഞ്ചായത്തില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്.
കെ വി തോമസിന്റെ വീട്ടിൽ താമര വിരിഞ്ഞു; മാഷിന് കുറച്ചു നാളായി താമരയോട് ഇഷ്ടം കൂടുതലാണെന്ന് പ്രവർത്തകർ
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രൊഫസർ കെ വി തോമസിന്റെ വീട്ടിലെ താമര വൈറലായി. തന്റെ വീട്ടിലെ കുളത്തിൽ വിരിഞ്ഞ താമരയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയതോടെ അതിന് രാഷ്ട്രീയ അർത്ഥങ്ങളുമായി കമന്റുകളും നിറഞ്ഞു.
'ഞങ്ങളുടെ താമര കുളത്തിൽ വിരിഞ്ഞ മനോഹരമായ പുതിയ താമര'. മഴവെള്ളസംഭരണിയാണ് താമരക്കുളമായി മാറിയതെന്നും എവിടെ നിന്നാണ് ഇതിന്റെ വിത്ത് ലഭിച്ചതെന്നുമുള്ള ചെറിയ കുറിപ്പ് മാത്രമാണ് ഫേസ്ബുക്കിൽ ഉള്ളത്. എന്നാൽ പോസ്റ്റ് വന്ന നിമിഷങ്ങൾക്കകം തന്നെ അതിലെ രാഷ്ട്രീയ അർത്ഥങ്ങൾ കണ്ടുപിടിച്ച് പലരും ഏറ്റു പിടിക്കാൻ തുടങ്ങി. മാഷിന് കുറച്ചു നാളായി താമരയോട് ഇഷ്ടം കൂടുതലാണെന്ന് ചില പാർട്ടി പ്രവർത്തകർ തന്നെ അടിയിൽ കുറിക്കുന്നുണ്ട്. ചിലരാകട്ടെ ബി ജെ പിയുടെ പതാക തന്നെ പോസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നു. ഇത്രയും നാൾ വളർത്തിയ പാർട്ടിയെ കെ വി തോമസ് കൈവിടുന്നു എന്ന വിമർശനമാണ് ചിലർ നടത്തുന്നത്. അങ്ങനെ വീട്ടിൽ വിരിഞ്ഞ താമര ഇപ്പോൾ രാഷ്ട്രീയ കമൻറുകൾ കൊണ്ട് വൈറലായിരിക്കുകയാണ്.
കഴിഞ്ഞ കുറെനാളുകളായി കെ വി തോമസ് ബി ജെ പി യിലേക്ക് അടുക്കുന്നു എന്ന സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ അദ്ദേഹം തന്നെ അത് തള്ളിക്കളയുകയും ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വിട്ട് സി പി എമ്മിലേക്ക് എത്തുന്നു എന്നതായിരുന്നു ചിലർ പ്രചരിപ്പിച്ചിരുന്നത്. ഇതിനായി ചർച്ചകൾ നടന്നുവെന്നു പോലും വാർത്തകളുണ്ടായിരുന്നു.
ഇതിനിടയിലാണ് ആണ് ഇപ്പോൾ താമരയുടെ ചിത്രവുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത് . പോസ്റ്റിന് രാഷ്ട്രീയ നിറം കൊടുത്ത കമൻറുകൾ കുമിഞ്ഞ് കൂടുന്നുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാൻ കെ വി തോമസ് തയ്യാറായിട്ടില്ല.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.