'ശബരിമലയില്‍ ദിലീപിന്‍റെ വിഐപി ദര്‍ശനത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി'; ദേവസ്വം പ്രസിഡന്‍റ്
- Published by:Vishnupriya S
- news18-malayalam
Last Updated:
വിഐപി ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ശബരിമലയിൽ നടൻ ദിലീപിന് വിഐപി ദര്‍ശനം നല്‍കിയതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നുവെന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍ പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാർഡുമാര്‍ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകും. കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രം ആണ്. അതേസമയം, വിഐപി ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുനിൽ സ്വാമിയേ കുറിച്ചുള്ള കോടതി പരാമർശം വന്ന സാഹചര്യത്തില്‍ അദ്ദേഹം ഉടനെ മല ഇറങ്ങി. അദ്ദേഹത്തിന്‍റെ സഹോദരന്‍റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്. അവിടെ ആണ് അദ്ദേഹം തങ്ങിയതെന്നും എന്‍ പ്രശാന്ത് അറിയിച്ചു.
അതേസമയം, ദിലീപിന് വിഐപി പരിഗണന നൽകിയതുപോലെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും സോപാനം സ്പെഷഷൽ ഓഫിസറുടെ റിപ്പോർട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 08, 2024 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയില്‍ ദിലീപിന്‍റെ വിഐപി ദര്‍ശനത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി'; ദേവസ്വം പ്രസിഡന്‍റ്