മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണൻ ഷൊർണൂർ കുഴഞ്ഞു വീണു മരിച്ചു

Last Updated:

ഷൊർണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു

പാലക്കാട്: നീന്തൽ വിദഗ്ദൻ രാമകൃഷ്ണൻ ഷൊർണ്ണൂർ കുഴഞ്ഞു വീണു മരിച്ചു. ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുളള തെരച്ചിലിനിടെ കുഴഞ്ഞ് വീണായിരുന്നു മരണം. തിരച്ചിലിനിടെ ക്ഷീണം അനുഭവപ്പെട്ട് കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൊർണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു.
ചെറുതുരുത്തി സ്വദേശിയായ ഫൈസലിനെ ഭാരതപ്പുഴയിൽ കാണാതായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഫൈസലിനുവേണ്ടി തിരച്ചിൽ നടത്താനായി പുഴയിലേക്ക് ഇറങ്ങിയ രാമകൃഷ്ണൻ തിരച്ചിലിനിടെ ക്ഷീണം തോന്നി തിരിച്ച് കരയിലേക്ക് കയറുകയായിരുന്നു. ഇതിനിടയിൽ മുങ്ങിത്താഴ്ന്ന രാമകൃഷ്ണനെ അഗ്നിശമന സേന ഉദ്യോഗസ്ഥർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അതേസമയം കാണാതായ ഫൈസലിനായി ഭാരതപ്പുഴയിൽ തിരച്ചിൽ തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണൻ ഷൊർണൂർ കുഴഞ്ഞു വീണു മരിച്ചു
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement