advertisement

"എംകെ മുനീറിനെ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി": എളമരം കരീം

Last Updated:

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീ​ഗെന്നും ജമാഅത്തെ ഇസ്ലാമിയോടുള്ള ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതിനാലാണ് എം കെ മുനീറിനെ സ്ഥാനാർത്ഥിയാക്കാത്തതെന്നും എളമരം കരീം പറഞ്ഞു

News18
News18
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കാരണമാണ് എം കെ മുനീറിനെ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥിയാക്കാതിരുന്നതെന്ന് സിപിഎം നേതാവ് എളമരം കരീം. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീ​ഗെന്നും ജമാഅത്തെ ഇസ്ലാമിയോടുള്ള ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതിനാലാണ് എം കെ മുനീറിനെ സ്ഥാനാർത്ഥിയാക്കാത്തതെന്നും എളമരം കരീം പറഞ്ഞു.
പൊളിറ്റിക്കൽ ഇസ്ലാമിന്റെ പാർട്ടിയാണ് ജമാഅത്തെ ഇസ്ലാമി. അവരോട് ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മുനീറിന് സീറ്റ് നൽകാതിരുന്നത്. അദ്ദേഹത്തിന്റെ നിലപാട് ലീ​ഗിന് അസംതൃപ്തി ഉണ്ടാക്കിയിരിക്കാേം. അനാരോ​ഗ്യം കൊണ്ടാണ് മുനീറിനെ മത്സരിപ്പിക്കാത്തതെന്ന വാദത്തിൽ കഴമ്പില്ലെന്നും എളമരം കരീം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം സംബന്ധിച്ച് ഒരു പുസ്തകം തന്നെ എഴുതിയിരുന്നു. ആർഎസ്എസിനെ പോലെ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. അവർ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമാണ്.‌‌‌ ലീഗിലെ മുതിർന്ന നേതാക്കൾ നേരത്തെതന്നെ എതിർപ്പ് പ്രകടപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മുനീറിനെ സാമ്പത്തിക തകർച്ചയിൽ എത്തിച്ചത് ലീ​ഗാണെന്നും എളമരം കരീം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ ചൊല്ലി ലീഗ് - സിപിഎം വാക്പോര് തുടരുന്നതിനിടെയാണ് എളമര കരീമിന്റെ പ്രസ്താവന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"എംകെ മുനീറിനെ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി": എളമരം കരീം
Next Article
advertisement
പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡനത്തിനും ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതിനും കേസ്
പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡനത്തിനും ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതിനും കേസ്
  • പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു

  • ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചതായി യുവതി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം

  • പ്രശോഭ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്, ഇയാൾ ഒളിവിലാണ

View All
advertisement