തൃശൂർ വാടാനപ്പള്ളിയില്‍ ഭാര്യ കിടപ്പുമുറിയിലും ഭർത്താവ് മുറ്റത്തും മരിച്ച നിലയില്‍

Last Updated:

ദമ്പതികൾ തനിച്ചാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്

പോലീസ് (പ്രതീകാത്മക ചിത്രം)
പോലീസ് (പ്രതീകാത്മക ചിത്രം)
തൃശൂർ വാടാനപ്പള്ളിയിൽ വയോദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി നടുവിൽക്കര ബോധാനന്ദവിലാസം സ്‌കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ 85 വയസ്സുള്ള പ്രഭാകരനും ഭാര്യ കുഞ്ഞിപെണ്ണിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരനെ വീടിന്റെ മുറ്റത്ത് മരിച്ച നിലയിലും ആണ് ഇന്നലെ കണ്ടെത്തിയത്. ദമ്പതികൾ തനിച്ചാണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്.
പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് ഇവരെ പരിചരിച്ചിരുന്നത്. പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്ന വിവരം അറിഞ്ഞത്. പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്നും, കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ വാടാനപ്പള്ളിയില്‍ ഭാര്യ കിടപ്പുമുറിയിലും ഭർത്താവ് മുറ്റത്തും മരിച്ച നിലയില്‍
Next Article
advertisement
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • സുപ്രീംകോടതി വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരുന്നത് വരെ.

  • ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു, വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് കോടതി.

  • വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സാധാരണയായി മുസ്‌ലിം ആയിരിക്കണം, എന്നാൽ മറ്റുള്ളവരെയും നിയമിക്കാം.

View All
advertisement