Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 10,180 രൂപയിലെത്തി

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 80 രൂപ കുറഞ്ഞ് 81,440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 10,180 രൂപയിലെത്തി. ഈ മാസം സെപ്റ്റംബർ 9നാണ് സ്വർണവില ഗ്രാമിന് 10,000 കടന്നത്. ഈ മാസം വ്യാപാരം ആരംഭിച്ചത് 9705 രൂപയ്ക്കാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
കേരളത്തിൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നവർക്ക് പണിക്കൂലി ഉൾപ്പെടെ 87,245 രൂപ വരെ ചെലവ് വരും. ഡിസൈനുകൾക്കനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും. പഴയ സ്വർണം വിൽക്കുന്നവർക്ക് ഒരു പവന് 80,000 രൂപ വരെ ലഭിക്കാം.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് സ്വർണത്തിന് സർവകാല റെക്കോഡ് വിലയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,117 രൂപയും, പവന് 88,936 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,337 രൂപയും പവന് 66,696 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 143 രൂപയും കിലോഗ്രാമിന് 1,43,000 രൂപയുമാണ്.
advertisement
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി
KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി
  • വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാനെ സ്ഥലം മാറ്റി, പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റം.

  • കെ എസ് യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് കോടതി വിമർശനം.

  • പ്രതികളെ മുഖംമൂടി ധരിപ്പിച്ചത് തിരിച്ചറിയൽ പരേഡിനായെന്ന് പൊലീസ് വിശദീകരണം.

View All
advertisement