advertisement

'അഴിമതിക്കെതിരായ പോരാട്ടം' പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ

Last Updated:

ഇടതുപക്ഷം നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാൽ പയ്യന്നൂരിലെ ഇടതുസ്ഥാനാർത്ഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Rapid Read
വി കുഞ്ഞികൃഷ്ണൻ
വി കുഞ്ഞികൃഷ്ണൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കും. പയ്യന്നൂർ മണ്ഡലത്തിൽ ടി ഐ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർത്ഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നത്. പക്ഷേ ഇടതുപക്ഷം അദ്ദേഹത്തെ തന്നെ പയ്യന്നൂരിൽ നിന്ന് മത്സരിപ്പിക്കുന്നതിന് വേണ്ടിയുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെ വരുമ്പോൾ എന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ല. അതിനാൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിൽ എത്തിച്ചേർന്നെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
അഴിമതിക്കെതിരായിട്ടുള്ള പോരാട്ടമെന്നുള്ള നിലയിലാണ് ഇതിനെ കാണുന്നതെന്നും ഇടതുപക്ഷത്തിനെതിരായിട്ടുള്ള ഒരു പോരാട്ടമായി സ്ഥാനാർത്ഥിത്വത്തെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാൽ പയ്യന്നൂരിലെ ഇടതുസ്ഥാനാർത്ഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്. ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പിന്നാലെ അദ്ദേഹം പുസ്തകവും പുറത്തിറക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഴിമതിക്കെതിരായ പോരാട്ടം' പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ
Next Article
advertisement
'അഴിമതിക്കെതിരായ പോരാട്ടം' പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ
'അഴിമതിക്കെതിരായ പോരാട്ടം' പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ
  • പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണൻ വാർത്താസമ്മേളനിൽ പ്രഖ്യാപിച്ചു

  • അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ സ്ഥാനാർത്ഥിത്വം, ഇടതുപക്ഷത്തിനെതിരായ പോരാട്ടമല്ലെന്ന് വ്യക്തമാക്കി

  • പയ്യന്നൂരിലെ ഇടതുസ്ഥാനാർത്ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല, ഇടതുപക്ഷം നിലനിൽക്കണം: അഭിപ്രായം.

View All
advertisement