ഫാത്തിമയുടെ ആത്മഹത്യ ലോക്സഭയിലേക്ക്: അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രേമചന്ദ്രൻ

കേസിൽ തുടർ നടപടികൾ ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

News18 Malayalam | news18
Updated: November 18, 2019, 10:53 AM IST
ഫാത്തിമയുടെ ആത്മഹത്യ ലോക്സഭയിലേക്ക്: അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രേമചന്ദ്രൻ
കേസിൽ തുടർ നടപടികൾ ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
  • News18
  • Last Updated: November 18, 2019, 10:53 AM IST
  • Share this:
ന്യൂഡൽഹി: മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ  ആത്മഹത്യ ലോക്സഭയിൽ ഉന്നയിക്കാൻ എൻ.കെ പ്രേമചന്ദ്രൻ എംപി. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഎമ്മുകാരും ഡിഎംകെയും വിഷയം പാര്‍ലമെന്റിൽ ഉന്നയിക്കും..അതേസമയം ഫാത്തിമയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രിയെ കാണുമെന്ന് എ.എം.ആരിഫ് എംപിയും അറിയിച്ചിട്ടുണ്ട്.

Also Read-UAPA അറസ്റ്റ്: പിബിക്ക് അതൃപ്തിയെന്ന വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാഴ്ച മുമ്പാണ് മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പദ്മനാഭനാണെന്ന കുറിപ്പ് ഫാത്തിമയുടെ മൊബൈലിൽ നിന്ന് വീട്ടുകാർ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേസിൽ തുടർ നടപടികൾ ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

Also Read-'എന്‍റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ'; IIT വിദ്യാർഥിനി ഫാത്തിമയുടെ കുറിപ്പ്

മതപരമായ വിവേചനം ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കാണുന്നുണ്ട്.
First published: November 18, 2019, 10:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading