ആനക്കുട്ടിയെ മലവെള്ളപ്പാച്ചിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി വനപാലകർ; സംഭവം നിലമ്പൂർ കാളികാവിൽ

Last Updated:

ഒരു കിലോമീറ്ററിലേറെ ആനക്കുട്ടി പുഴയിലൂടെ ഒഴുകി. ശക്തമായ കുത്തൊഴുകുള്ള ചിങ്കക്കല്ല് പുഴയിൽ നിന്ന് സാഹസപ്പെട്ടാണ് കാട്ടാനക്കുട്ടിയെ കരക്കെത്തിച്ചത്.

മലപ്പുറം: മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് പറക്കെട്ടുകൾക്ക്‌ മുകളിലൂടെ ചിതറി തെറിച്ച് ഒഴുകുന്ന പുഴയിൽ നിന്ന് ഒരു കാട്ടാന കുട്ടിയെ രക്ഷപ്പെടുത്തുക എളുപ്പം അല്ല. പക്ഷേ അത് സാധ്യമായി. വനപാലകരുടെയും ചിങ്കക്കല്ല് കോളനിവാസികളും ഒരുമിച്ച് കൈ, മെയ് ചേർന്ന് നിന്ന് അത് സാധ്യമാക്കി. നിലമ്പൂർ  കാളികാവിൽ ആണ് സംഭവം.
ചിങ്കക്കല്ല് പുഴയിൽ നിന്നാണ് വനപാലകർ കാട്ടാന കുട്ടിയെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തിയത്. രണ്ട് മണിക്കൂറിലേറെ സമയമെടുത്തു കുട്ടിയാനയെ കര കയറ്റിയത്. ചിങ്കക്കല്ലിന് രണ്ട് കിലോമീറ്റർ താഴെ വള്ളിപ്പൂളയിൽ നിന്ന് ആണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് കാട്ടാനക്കുട്ടി ഒഴുക്കിൽപ്പെട്ടത്.  ഒരു കിലോമീറ്ററിലേറെ ആനക്കുട്ടി പുഴയിലൂടെ ഒഴുകി. ശക്തമായ കുത്തൊഴുകുള്ള ചിങ്കക്കല്ല് പുഴയിൽ നിന്ന് സാഹസപ്പെട്ടാണ് കാട്ടാനക്കുട്ടിയെ കരക്കെത്തിച്ചത്.
advertisement
കിലോമീറ്ററുകളോളം പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ചിങ്കക്കല്ല് പുഴയിൽ പെട്ടാൽ രക്ഷപ്പെടുക എളുപ്പം അല്ല. ആനക്കുട്ടിക്ക് ഏകദേശം ഒരു മാസം പ്രായം തോന്നിക്കും. ആനക്കുട്ടിയെ പിന്നീട് ചിങ്കക്കല്ല് മലമുകളിൽ വനമേഖലയിൽ എത്തിച്ചു. മലയുടെ മുകൾ ഭാഗത്തായി ആനക്കൂട്ടത്തെ കണ്ടതിനെ തുടർന്നാണ് വിട്ടയച്ചതെന്ന് വനപാലകർ പറഞ്ഞു. ശക്തമായ കുത്തൊഴുക്കിൽപ്പെട്ടെങ്കിലും ആനക്കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. വെള്ളത്തിൽ നിന്ന് കയറ്റിയ ആനക്കുട്ടി നടക്കാൻ കൂട്ടാക്കാത്തതിനാൽ ഗുഡ്സ് വാഹനത്തിൽ കയറ്റിയത് കാട്ടിലെത്തിച്ചത്.
advertisement
രാത്രി രണ്ടരക്കാണ് ആനക്കുട്ടിയെ കാട്ടിൽ വിട്ട് വനപാലകർ നാട്ടിലേക്ക് മടങ്ങിയത്. സെക്ഷൻ ഫോറസ്റ്റർ യു സുരേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.വി സനൂബ് കൃഷ്ണൻ,എസ് സനൽ കുമാർ, വാച്ചർമാരായ രാജ ഗോപാലൻ, നിർമലൻ എന്നിവരടങ്ങിയ സംഘമാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആനക്കുട്ടിയെ മലവെള്ളപ്പാച്ചിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി വനപാലകർ; സംഭവം നിലമ്പൂർ കാളികാവിൽ
Next Article
advertisement
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
  • വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്ന ആരോപണത്തിന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതിയിൽ പാർട്ടി നിയമപരമായ നടപടികൾ സ്വീകരിച്ചതായി വ്യക്തമാക്കി.

  • കോൺഗ്രസ് പാർട്ടിയും നേതാക്കളും നിയമ നടപടികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

View All
advertisement