Car Accident | മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് നല്‍കുന്ന വിവരം.
കൊച്ചി: മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് നല്‍കുന്ന വിവരം.
സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍.
നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്.

സ്കൂട്ടറിൽ ലോറിയിടിച്ച് പതിന്നാലുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് KPCC സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ
കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കെ പി സി സി സെക്രട്ടറി സത്യൻ കങ്ങിയാടിന്‍റെ മകൾ അഹല്യ കൃഷ്ണ(14)യാണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ. കോഴിക്കോട് കൂത്താളിയിൽ ആറേ രണ്ട് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്.
advertisement
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പിന്നാലെ വന്ന ലോറി എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അഹല്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. കോഴിക്കോട് ഡിസിസിയിൽ ഇന്ദിര ഗാന്ധി അനുസമരണത്തിന്‍റെ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സത്യൻ കങ്ങിയാണ് മകളുടെ മരണ വിവരം അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2021 8:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Car Accident | മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു