റെയിൽവേ ട്രാക്കിൽ വെള്ളം കയറി; 4 ട്രെയിനുകൾ പൂർണമായി റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
തൃശൂര്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറിയത് കാരണമാണ് ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്
കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ വെള്ളംകയറിയതിനെ തുടർന്ന് നാല് ട്രെയിനുകള്‍ പൂർണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തൃശൂര്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറിയത് കാരണമാണ് സർവീസുകൾ റദ്ദാക്കിയത്. മംഗലാപുരത്ത് നിന്നും വരുന്ന ട്രെയിനുകൾ ഷൊർണൂരിൽ സർവീസ് അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും വരുന്ന ട്രെയിനുകൾ എറണാകുളത്ത് സർവ്വീസ് അവസാനിപ്പിച്ചു.
പൂർണമായും റദ്ദാക്കിയവ
- 06445 ഗുരുവായൂര്‍- തൃശ്ശൂര്‍ പ്രതിദിന എക്സ്പ്രസ്
- 06446 തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്സ്പ്രസ്
- 06497- ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്സ്പ്രസ്
- 06495-തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയവ
- 16305-എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും
- 16791- തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും
- 16302-തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും
- 12081- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
- 16308-കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
- 16649-മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും
- 16326- കോട്ടയം-നിലമ്പൂര്‍ അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും
- 12075-കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക
- 16650- കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കും
- 16325- നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്ന് സര്‍വീസ് തുടങ്ങും
- 16301- ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക
- 16307-ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍നിന്നാകും സര്‍വീസ് ആരംഭിക്കുക.
- 16792-പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കും
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 30, 2024 12:06 PM IST