കൊച്ചി: സ്വർണക്കടത്ത് കേസിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് അനുകൂലമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതി. സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുള്ളവരുടെയും ലാഭമുണ്ടാക്കിയവരുടെയും പട്ടിക നൽകണം. എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ചാർജുകൾക്ക് തെളിവ് നൽകണം. കേസ് ഡയറി നാളെ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കിൽ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
അന്വേഷണ ഏജൻസികൾ യുഎപിഎ വകുപ്പുകൾ വളരെ ലാഘവത്തോടെയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. ഇത് നികുതി വെട്ടിപ്പ് കേസുകൾ ഉൾപ്പടെയുള്ളവയെ ഭീകരവാദത്തിന്റെ പട്ടികയിലേക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഹർജി കോടതി നാളെ പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diplomatic baggage gold smuggling, Gold Smuggling Case, NIA, Sandeep nair, Swapna suresh