KSRTC |' പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനില്ല:' മന്ത്രി ആന്റണി രാജു
- Published by:Anuraj GR
- news18-malayalam
Last Updated:
ഇനി ശമ്പളം നല്‍കേണ്ടത് അടുത്ത മാസമാണ്. അതിന് മുന്‍പ് സമരം തീരുമാനിച്ചത് ശരിയായില്ലെന്നും ആന്റണി രാജു പറഞ്ഞു
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ കാലവും സര്‍ക്കാരിന് ശമ്പളം നല്‍കാനാകില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം വരുമാനം കണ്ടെത്തണം. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഇനി ശമ്പളം നല്‍കേണ്ടത് അടുത്ത മാസമാണ്. അതിന് മുന്‍പ് സമരം തീരുമാനിച്ചത് ശരിയായില്ലെന്നും ആന്റണി രാജു പറഞ്ഞു. ശമ്പള വിഷയത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ മാത്രം സര്‍ക്കാര്‍ ഇടപെടുമെന്നും ആന്റണി രാജു പറഞ്ഞു.
കേരളത്തില്‍ യാത്രനിരക്ക് ഉയര്‍ത്തിയതിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിന് ഗതാഗത വകുപ്പ് മന്ത്രി മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ പേരിതമായ ആരോപണമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിനെക്കാള്‍ കുറഞ്ഞതാണ് പുതിയ നിരക്കെന്നും ആന്റണി രാജു പറഞ്ഞു
ബസ് തകരാറിലായതിനെത്തുടര്‍ന്ന് തിരുവനന്തപുരം- ബംഗലൂരു സ്‌കാനിയ ബസിലെ യാത്രക്കാര്‍ പെരുവഴിയിലായ സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. ബസിന്റെ സര്‍വീസ് പ്രോവൈഡേഴ്‌സിന് കരാര്‍ പുതുക്കി നല്‍കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. തകരാറിലായ ബസ് കെ എസ് ആര്‍ ടി സിയുടേതല്ല. സര്‍വ്വീസ് പ്രോവൈഡേഴ്‌സ് വരുത്തുന്ന വീഴ്ച്ചയ്ക്ക് കെ എസ് ആര്‍ ടി സി മറുപടി പറയേണ്ടി വരുന്ന അവസ്ഥയാണെന്നും ആന്റണി രാജു കൊച്ചിയില്‍ പറഞ്ഞു.
advertisement
സ്ത്രീകളും യാത്രക്കാരുമടക്കമുള്ള യാത്രക്കാരാണ് ബസ് തകരാറിലായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ ത്യശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ ബംഗലൂരുവിലെത്തേണ്ട ബസാണ്. എന്നാല്‍ ബസ് ത്യശൂരില്‍ നിന്ന് പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെ മാത്രമാണ്. യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കാനിയയ്ക്ക് പകരം എ സി ലോ ഫ്‌ളോര്‍ ബസിലാണ് യാത്രക്കാരെ കയറ്റി വിട്ടത്. എ സി തകരാറിലായതാണ് യാത്ര തടസപ്പെടാന്‍ കാരണമായത്.കൊച്ചി, കോഴിക്കോട്, തിരുവവന്തപുരം എന്നിവിടങ്ങളിലാണ് സ്‌കാനിയ ബസുകള്‍ ഉണ്ടായിരുന്നത്. ഇത് വേഗത്തില്‍ എത്തിയ്ക്കാനും സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് പുലര്‍ച്ചെ വരെ യാത്രക്കാര്‍ക്ക് ത്യശൂരില്‍ തുടരേണ്ടി വന്നു. പ്രതിഷേധവുമായി യാത്രക്കാര്‍ എത്തിയതോടെയാണ് കോഴിക്കോട് നിന്ന് എ സി ലോ ഫ്‌ളോര്‍ അയച്ചത്.
advertisement
Also Read- യാത്രക്കാരെ പെരുവഴിയിലാക്കിയ സ്‌കാനിയ ബസിന്റെ സര്‍വീസ് കരാര്‍ പുതുക്കി നല്‍കില്ലെന്ന് ആന്റണി രാജു
ത്യശൂരില്‍ നിന്ന് ലോ ഫ്‌ളോര്‍ ബസില്‍ കോഴിക്കോട് എത്തിച്ചു. ഇവിടെ നിന്നും ബംഗലൂരുവിലേയ്ക്ക് പുറപ്പെടുന്നതിന് സ്‌കാനിയ എ സി ബസ് ഉണ്ടായിരുന്നില്ല. അതിന് ശേഷം കോഴിക്കോടും ഏറെ നേരം കാത്തിരുന്നു. എ സി ബസ് എത്തിയ ശേഷമാണ് പുറപ്പെട്ടത്. എ സി ബസിനായി വീണ്ടും ഏറെ നേരം യാത്രക്കാര്‍ക്ക് കാത്തിരിയ്‌ക്കേണ്ടി വന്നു. 13 യാത്രക്കാരാണ് കോഴിക്കോട് കുടുങ്ങിയത്. ബസില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകേണ്ടിയിരുന്നവര്‍ മറ്റ് വാഹനങ്ങളില്‍ ബംഗലൂരുവിലേയക്ക് തിരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 22, 2022 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC |' പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനില്ല:' മന്ത്രി ആന്റണി രാജു