സീരിയലിൽ അഭിനയിച്ച് ആറ് തലമുറയ്ക്കുള്ള സ്വത്തുണ്ടാക്കി; 52-ാം വയസിലും അവിവാഹിതയായ നടി
- Published by:meera_57
- news18-malayalam
Last Updated:
2018ൽ പിറന്ന ഒരു പെൺകുഞ്ഞിനെ നടി ദത്തെടുത്തു വളർത്തുകയാണിപ്പോൾ
കൈനിറയെ അവസരങ്ങളുള്ളവർക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാവുന്ന മേഖലയാണ് സിനിമാ, സീരിയൽ രംഗങ്ങൾ. ഐ.എ.എസുകാരിയാവണം എന്ന് സ്വപ്നം കണ്ട് മിനി സ്‌ക്രീനിന്റെ വെളിച്ചത്തിലേക്ക് കടന്നുവന്ന ഒരു നടിയുണ്ട്. ഇന്ന് സിനിമയിലും സീരിയലിലും കൂടിയായി ഈ താരം നല്ലനിലയിൽ സ്വത്തുസമ്പാദനം നടത്തിക്കഴിഞ്ഞു. ആറ് തലമുറയ്ക്കുള്ള സ്വത്തുക്കൾ ഇന്ന് ഇവർക്കുണ്ട് എന്ന് അടുത്തിടെ അവരുടെ കൂടെ അഭിനയിച്ച ഒരു നടന്റെ വെളിപ്പെടുത്തൽ ചിലരെയെങ്കിലും അമ്പരപ്പിച്ചു കാണും. 1990 കാലഘട്ടത്തെ കുട്ടികളുടെ പ്രിയപ്പെട്ട താരത്തിന് ഇപ്പോൾ വയസ് 52 ആയി എങ്കിലും, യുവത്വം നിലനിർത്താൻ കഴിഞ്ഞ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണവർ
advertisement
'കഹാനി ഘർ ഘർ കി', 'ബാലികാ വധു' പോലുള്ള ഹിറ്റ് സീരിയലുകളിലെ നിറസാന്നിധ്യമാണ് നടി സാക്ഷി തൻവാർ. കുടുംബം, വിവാഹം, കലഹം തുടങ്ങിയവ വിഷയങ്ങളായ പരമ്പരകളുടെ പര്യായമായിരുന്നു ഒരുകാലത്തെ സാക്ഷി തൻവാർ. ഹിന്ദി പരമ്പരയുടെ മൊഴിമാറ്റ പതിപ്പ് തമിഴിൽ എത്തിയതോടെ തമിഴകത്തിനും സാക്ഷി പരിചിതയായി മാറി (തുടർന്ന് വായിക്കുക)
advertisement
1973ൽ രാജസ്ഥാനിലാണ് സാക്ഷി തൻവാറിന്റെ ജനനം. പിതാവ് റിട്ടയേർഡ് സി.ബി.ഐ. ഓഫീസർ. പഠനത്തിൽ മിടുക്കിയായിരുന്ന സാക്ഷി, സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുത്തുവരികയായിരുന്നു. അത് സാക്ഷിയുടെ മാത്രമല്ല, അവരുടെ അച്ഛന്റെ കൂടി ആഗ്രഹമായിരുന്നു. പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാക്ഷി അക്ഷീണം പ്രയത്നിച്ചു. എന്നാൽ, സാക്ഷിക്കായി വിധി കരുതിവച്ചത് മറ്റൊന്നായിരുന്നു
advertisement
കാലം പലപ്പോഴും ജീവിതത്തിന്റെ ഗതി മാറ്റിവിടും എന്ന് പറയുന്നതിലെ പൊരുൾ സാക്ഷിക്കും സംഭവിച്ചു. 1998ൽ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം, ദൂരദർശനിൽ നടന്ന ഒരു ഒഡിഷനിൽ സാക്ഷി തൻവാർ പങ്കെടുത്തു. അവരുടെ ജീവിതത്തിന്റെ ലക്ഷ്യം മാറ്റിമറിക്കുന്നതായിരുന്നു ഈ ഷോ. ഒരു ടെലിവിഷൻ പരിപാടിയുടെ അവതാരകയായി അവർ കരിയർ ആരംഭിച്ചു
advertisement
അഭിനയം സാക്ഷി തൻവാറിന്റെ തീരുമാനമല്ലായിരുന്നു. അവരുടെ ഉള്ളിൽ ഒളിഞ്ഞുകിടന്ന അഭിനയപാടവം കാലക്രമേണ പുറത്തുവരികയായിരുന്നു. 'കഹാനി ഘർ ഘർ കി' എന്ന പരമ്പരയിൽ ഒരു കുടുംബത്തിലെ മരുമകളുടെ വേഷമായിരുന്നു അവർക്ക്. അകന്നുപോയ കുടുംബങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്ന പ്രധാന കഥാപാത്രമായിരുന്നു ഇതിലേത്. ഈ സീരിയൽ വിജയകരമായ എട്ടു വർഷങ്ങൾ പൂർത്തിയാക്കി. അതോടു കൂടി സാക്ഷി തൻവാർ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട അതിഥിയായി മാറുകയും ചെയ്‌തു
advertisement
സീരിയലിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അവരുടെ അഭിനയകല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായ ആമിർ ഖാന്റെ ദംഗലിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്തത് സാക്ഷി തൻവാർ ആയിരുന്നു. സാക്ഷിക്ക് ഇപ്പോൾ 52 വയസുണ്ട്. താരം ഇനിയും വിവാഹിതയായിട്ടില്ല. 2018ൽ പിറന്ന ഒരു പെൺകുഞ്ഞിനെ സാക്ഷി ദത്തെടുത്തു വളർത്തുകയാണിപ്പോൾ. വിവാഹം ചെയ്തിട്ടില്ല എങ്കിലും, അവർ സമ്പത്തിന്റെ കാര്യത്തിൽ മികച്ച അച്ചടക്കം പാലിച്ചു പോകുന്ന കൂട്ടത്തിലാണ്. അതാണ് അവരുടെ സാമ്പത്തിക ശക്തിക്ക് പിന്നിലും
advertisement
ആഡംബര വസ്തുക്കൾക്കായി പണം ചിലവിടുന്ന പതിവ് സാക്ഷിക്ക് ഇല്ലത്രെ. അവശ്യ വസ്തുക്കൾക്ക് വേണ്ടിമാത്രമേ അവർ സമ്പാദ്യം പ്രയോജനപ്പെടുത്താറുള്ളൂ. സാക്ഷി തൻവാറിന്റെ കൂടെ അഭിനയിക്കുന്ന നടൻ റാം കപൂർ, അവർ ആറ് തലമുറകൾക്കു വേണ്ടിയുള്ളതു സമ്പാദിച്ചു കഴിഞ്ഞു എന്ന് ഒരിക്കൽ പറയുകയുണ്ടായി. ഒരു ലക്ഷുറി കാർ പോലും സാക്ഷി വാങ്ങാൻ തുനിഞ്ഞില്ല. ദീർഘകാലത്തേക്ക് ബുദ്ധിപരമായി എങ്ങനെ പണം ചിലവഴിക്കാം എന്നതിന് ഉദാഹരണമായി റാം കപൂർ ചൂണ്ടിക്കാട്ടുന്നത് സാക്ഷിയെയാണ്. 50 കോടിക്ക് പുറത്താണ് സാക്ഷിയുടെ സ്വത്തുക്കളുടെ മൂല്യം


