കാമ്പസുകൾ സ്വതന്ത്രവും സമാധാന പൂർണവുമാകണം; പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ
Last Updated:
വിദ്യാർഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും കേരളത്തിന്റെ ഭാവിയെ കുറിച്ച് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കലാലയങ്ങളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ പി. സദാശിവം. വിദ്യാർഥി സമൂഹത്തിന്‍റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവാരമുള്ള വിദ്യാഭ്യാസത്തിന് കലാലയങ്ങൾ സ്വതന്ത്രവും സമാധാനപൂർണവുമാകണമെന്നും ഗവർണർ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിലെ സംഭവത്തെ അദ്ദേഹം അപലപിച്ചു. സമാധാന ശ്രമത്തിന് രാഷ്ട്രീയ കക്ഷികളും വിദ്യാർഥികളും തമ്മിൽ ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം കഴിഞ്ഞദിവസം ഇടപെട്ടിരുന്നു.
വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുകയും ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് കലാലയങ്ങളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
ക്രമസമാധാനം തകർക്കുന്ന ശക്തികളെ കോളജിൽ നിന്ന് പുറത്താക്കണമെന്ന് ഗവർണര്‍. എല്ലാ വിദ്യാർഥി സംഘടനകൾക്കും രാഷ്ട്രീയ കക്ഷികളുമായി ബന്ധമുണ്ട്. ഇവയുടെ പ്രവർത്തനത്തിന് പെരുമാറ്റച്ചട്ടം കൊണ്ടുവരണം-പി. സദാശിവം പറഞ്ഞു.
വിദ്യാർഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും കേരളത്തിന്റെ ഭാവിയെ കുറിച്ച് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 21, 2019 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാമ്പസുകൾ സ്വതന്ത്രവും സമാധാന പൂർണവുമാകണം; പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ