Modi @ 75| പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം

Last Updated:

മല്ലജോള വേണുഗോപാല്‍ എന്ന അഭയയുടെ ഫോട്ടോ പതിപ്പിച്ചുള്ള പത്രക്കുറിപ്പില്‍ മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ''താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ പൊതു പ്രധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും ഇടപഴകുന്നതും ഞങ്ങള്‍ തുടരും,'' അതില്‍ പറയുന്നു

(Image: PTI/News18/File)
(Image: PTI/News18/File)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്). എന്നാല്‍ സംഘടനയുടെ പ്രതികരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയാണ്. അവരുടെ പ്രസ്താവനയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതുപോലെ 2026 മാര്‍ച്ചോടെ മാവോവാദി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനത്തിൽ മാവോയിസ്റ്റ് വക്താവ് അഭയ് യുടെ പേരില്‍ പുറത്തുവന്ന കത്ത് ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു.
തങ്ങള്‍ നിരുപാധികം ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ തീരുമാനിച്ചതായി ഓഗസ്റ്റ് 15ന് ഛത്തീസ്ഗഡിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ അഭ്യര്‍ത്ഥനകള്‍ക്ക് മറുപടിയായാണ് ഇതെന്ന് പ്രസ്താവനയില്‍ പറയുന്നു.
advertisement
മല്ലജോള വേണുഗോപാല്‍ എന്ന അഭയയുടെ ഫോട്ടോ പതിപ്പിച്ചുള്ള പത്രക്കുറിപ്പില്‍ മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ''താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ പൊതു പ്രധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും ഇടപഴകുന്നതും ഞങ്ങള്‍ തുടരും,'' അതില്‍ പറയുന്നു.
അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലമാണ് പ്രസ്താവന ഇറക്കാന്‍ വൈകിയതെന്ന് അടിക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അര്‍ധസൈനിക സേനയുടെ പ്രവര്‍ത്തനങ്ങളും സംസ്ഥാന പോലീസിന്റെയും സിആര്‍പിഎഫിന്റെയും നിരന്തരമായുള്ള പട്രോളിംഗും മാവോയിസ്റ്റ് കേഡറുകളുടെ നീക്കവും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്ന് ബസ്തറിലെ വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു. ഇതായിരിക്കാം പ്രസ്താവന പുറത്തിറക്കാന്‍ വൈകിയതെന്ന് അവര്‍ പറഞ്ഞു.
advertisement
സര്‍ക്കാര്‍ പറഞ്ഞതെന്ത്?
''മാവോയിസ്റ്റ് സംഘടനയുടെ ഏറ്റവും പുതിയ നീക്കത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രതയോടൊണ് പ്രതികരിച്ചത്. ആയുധങ്ങള്‍ താഴെ വയ്ക്കുന്നതിനെ കുറിച്ചും സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതയെക്കുറിച്ചും സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിച്ചുകൊണ്ടിരിക്കുകാണ്. അതിന്റെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. സിപിഐ (മാവോയിസ്റ്റ്)യുമായി ഇടപഴകുന്നതിനോ ചര്‍ച്ചകള്‍ നടത്തുന്നതോ സംബന്ധിച്ചുള്ള ഏതൊരു തീരുമാനവും സര്‍ക്കാരിന് മാത്രമാണെന്നും സാഹചര്യങ്ങള്‍ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കും,'' ബസ്തര്‍ ഐജി പി സുന്ദര്‍രാജ് ന്യൂസ് 18നോട് പറഞ്ഞു.
advertisement
പ്രഥമദൃഷ്ട്യാ കത്ത് ആധികാരികമാണെന്ന് തോന്നിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ''മാവോയിസ്റ്റുകള്‍ സമ്മര്‍ദത്തിലാണ്. സോപാധികമായി കീഴടങ്ങുന്നതിനെ കുറിച്ച് ഈ വര്‍ഷമാദ്യം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ നിരുപാധികമായി ആയുധങ്ങള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്നത് ഇതാദ്യമാണ്. കൂടാതെ, പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആവശ്യത്തെക്കുറിച്ചുള്ള പരാമര്‍ശവും പുതിയതാണ്,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കത്തില്‍ പറയുന്നതെന്ത്?
കേന്ദ്ര ആഭ്യന്തര മന്ത്രി നിയമിച്ച ഒരു കമ്മിറ്റിയുമായി സിപിഐ (മാവോയിസ്റ്റ്) ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തീരുമാനത്തെക്കുറിച്ച് ജയിലിലടച്ച നേതാക്കളെയും കേഡര്‍മാരെയും അറിയിക്കാന്‍ ഒരു മാസത്തെ സമയം ആവശ്യമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
advertisement
''വീഡിയോ കോള്‍ വഴി സര്‍ക്കാര്‍ പ്രതിനിധികളുമായി ഇടപഴകാനും ഞങ്ങള്‍ തയ്യാറാണ്,'' കത്തില്‍ പറയുന്നു. അഭയയുടെ ഏറ്റവും പുതിയ ഫോട്ടോ കത്തില്‍ ചേര്‍ത്തിരിക്കുന്നത് ആധികാരികത ഉറപ്പ് വരുത്തുന്നതിനും സര്‍ക്കാരിന്റെ വിശ്വാസം നേടുന്നതിനുമായിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഇമെയിലുകളും ഫെയ്‌സ്ബുക്ക് ഐഡികളും മാവോയിസ്റ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
Link;
മലയാളം വാർത്തകൾ/ വാർത്ത/India/
Modi @ 75| പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement