കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
- Written by:Anoop Parameswaran
- news18-malayalam
- Published by:Anuraj GR
Last Updated:
പെരുമ്പാവൂരില്‍ നിന്നും ആലപ്പുഴയിലേക്ക് വന്ന ലോറിയില്‍ ക്ലീനറായി വന്നയാളാണ് റോഡരികിൽ നിൽക്കുമ്പോൾ അപകടത്തിൽപ്പെട്ടത്
ആലപ്പുഴ: കാല്‍നടയാത്രക്കാരനായ സ്വദേശിയുടെ കാലിൽ കെ.എസ്.ആര്‍.ടി.സി ബസ് കയറി ഇറങ്ങി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബംഗാൾ സ്വദേശിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂരില്‍ ആക്രിക്കടയില്‍ ജോലി നോക്കി വരുന്ന ബംഗാള്‍ സ്വദേശി ചോട്ടുവിനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 8.30 ഓടെ ദേശീയ പാതയില്‍ എസ്.എൻ. കവലക്കു തെക്ക് ഭാഗത്തായിരുന്നു അപകടം ഉണ്ടായത്. പെരുമ്പാവൂരില്‍ നിന്നും ആലപ്പുഴയിലേക്ക് വന്ന ലോറിയില്‍ ക്ലീനറായി വന്നതായിരുന്നു ചോട്ടു. ചായ കുടിക്കാനായി നിർത്തി പുറത്തിറങ്ങിയ ചോട്ടു റോഡരികില്‍ നിന്നപ്പോഴാണ് അപകടം ഉണ്ടായത്. ആലപ്പുഴയില്‍ നിന്നും ഹരിപ്പാടിന് പോയ ബസ് ചോട്ടുവിന്‍റെ കാലില്‍ കയറുകയായിരുന്നു.
കാലിനെ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആംബുലൻസിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ പരിശോധനയിൽ ചോട്ടുവിന്‍റെ കാലിന് പൊട്ടലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വിദഗ്ദ ചികിത്സ നൽകിയ ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹം.
advertisement
ബസ് സ്റ്റോപ്പിൽ നിർത്തിയശേഷം മുന്നോട്ട് എടുത്തപ്പോഴാണ് വഴിയരികിൽ നിന്ന ബംഗാൾ സ്വദേശിയുടെ കാലിൽ കയറിയത്. ബസിന് വേഗം കുറവായിരുന്നു ദൃക്സാക്ഷികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Jun 10, 2023 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്







