• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശതാബ്ദി ആഘോഷിച്ച ഹലീമാ ബീവി ആരാണ്?

ശതാബ്ദി ആഘോഷിച്ച ഹലീമാ ബീവി ആരാണ്?

എഴുത്തുകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അടുത്തിടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഹലീമാ ബീവിയെ ഓര്‍ക്കാന്‍ സാഹിത്യ അക്കാദമിക്കും പ്രചോദനമായത്

ഹലീമാ ബീവി

ഹലീമാ ബീവി

  • Share this:
    എം. ഹലീമാ ബീവി, ഈ പേര് അധികമാരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ മുസ്ലീം സ്ത്രീകള്‍ക്ക് ഇന്നത്തെ പോലെ സ്വാതന്ത്ര്യം അനുവദിക്കാതിരുന്ന കാലത്ത് പത്രപ്രവര്‍ത്തകയാകുകയും സാമൂഹിക പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഹലീമാ ബീവി. കേരളത്തിലെ ആദ്യ മുസ്ലീം വനിതാ പത്രപ്രവര്‍ത്തകയും ഹലീമാ ബീവിയായിരുന്നു.

    ശനിയാഴ്ച കേരള സാഹിത്യ അക്കാദമി ഹലീമാ ബീവിയുടെ നൂറാം ജന്മദിനം ആഘോഷിച്ചപ്പോഴാണ് കേരളത്തിന്റെ നവോഥാന മുന്നേറ്റത്തില്‍ യാഥാസ്ഥിക മുസ്ലീം കുടുബത്തില്‍ ജനിച്ചു വളര്‍ന്ന ഈ വനിത നല്‍കിയ സംഭവനകളെ കുറിച്ച് പലരും അറിയുന്നതു പോലും.

    ഓര്‍മ്മിപ്പിച്ചത് ഫേസ്ബുക്ക് പോസ്റ്റ്

     

    എഴുത്തുകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അടുത്തിടെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഹലീമാ ബീവിയെ ഓര്‍ക്കാന്‍ സാഹിത്യ അക്കാദമിക്കും പ്രചോദനമായത്. 2018-ല്‍ ആയിരുന്ന നൂറാം ജന്മ ദിനമെങ്കിലും ആരും അതറിഞ്ഞില്ല. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കുറിപ്പ് പുറത്തു വന്നതിനു പിന്നാലെ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ വൈശാഖന്റെ നേതൃത്വത്തിലാണ് പുസ്തകോത്സവത്തോടനുബന്ധിച്ച് കൊച്ചിയില്‍ നൂറാം ജന്മദിനം ആഘോഷിച്ചത്.

    'മുസ്ലിം വനിത'

    കേരളത്തിലെ ആദ്യത്തെ വനിതാ പത്രാധിപ, ആദ്യ വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍, എറണാകുളം ഡി.സി.സി അംഗം, തിരുവിതാംകൂര്‍ വനിതാ സമാജം പ്രസിഡന്റ്, തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ തിരുവല്ല താലൂക്ക് സെക്രട്ടറി എന്നീ പദവികളിലെത്തിയ ഹലീമാ ബീവി കേരളത്തിലെ മുസ്ലീ സമുദായത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമാണ്.

    മുസ്ലിം വനിത, ആധുനിക വനിത' എന്നീ മാസികകളും ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഭാരത ചന്ദ്രിക ദിനപത്രം എന്നിവയുടെ എഡിറ്ററും ഉടമയും ഈ ആദ്യ വനിതാ പത്രപ്രവര്‍ത്തകയായിരുന്നു.

    ജനനം, വിദ്യാഭ്യാസം

    1918-ല്‍ അടൂരിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ പീര്‍ മുഹമ്മദ്- മൈതീന്‍ ബീവി ദമ്പതികളുടെ മകളായാണ് ഹലീമാ ബീവിയുടെ ജനിച്ചത്. മുസ്ലീം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പതിവില്ലായിരുന്ന ആ കാലത്തും ഏഴാം ക്ലാസുവരെ അടൂരിലെ സ്‌കൂളില്‍ ഹലീമാ ബീവി പഠിച്ചു. ശൈശവ വിവാഹങ്ങള്‍ വ്യാപകമായിരുന്ന കാലത്തും 17-ാം വയസിലായിരുന്നു ഹലീമാബീവിയുടെ വിവാഹം.

    Also Read 'മമ്മൂട്ടി ഡേറ്റ് നല്‍കിയ 'മാമാങ്ക'ത്തിന് നിര്‍മ്മാതാവ് വിലയിട്ടത് 3 ലക്ഷം';  സജീവ്പിള്ളയ്ക്ക് പറയാനുള്ളത്

    മത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന കെ.എം മുഹമ്മദ് മൗലവിയായിരുന്നു ഭര്‍ത്താവ്. ഈ വിവാഹം തന്നെയാണ് ഹലീമാ ബീവിയുടെ ജീവിതത്തിലും വഴിത്തിരിവായത്. ഭര്‍ത്താവ് മുഹമ്മദ് മൗലവി വക്കം മൗലവിയുടെ ശിഷ്യനായിരുന്നു. അന്‍സാരി എന്ന പേരില്‍ ഒരു മാസികയും അദ്ദേഹം നടത്തിയിരുന്നു. ഇതുതന്നെയാണ് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ ഹലീമാ ബീവിക്കും പ്രേരണയായത്.

    സമര നായിക

    എറണാകുളം ഡി.സി.സിയിലും സേവാദള്‍ എക്സിക്യൂട്ടീവിലും അംഗമായിരുന്ന ഹലീമാ ബീവി ഇന്ദിരാ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടിട്ടുമുണ്ട്. ഉത്തരവാദിത്വ പ്രക്ഷോഭം, വിമോചന സമരം എന്നിവയിലും ഹലീമാബീവി പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യര്‍ക്കെതിരെ പ്രക്ഷോഭം നയിച്ചിരുന്നവര്‍ക്ക് ലഘുലേഖകള്‍ അച്ചടിച്ചു നല്‍കിയിരുന്നത് ഹലീമാ ബീവിയിയാരുന്നു. മലയാള മനോരമ പത്രം ദിവാന്‍ കണ്ടുകെട്ടിയപ്പോള്‍ കെ.എം മാത്യു ലഘുലേഖകൾ അച്ചടിച്ചതും ഹലീമാബീവിയുടെ പ്രസ്സില്‍ നിന്നായിരുന്നു. പ്രസില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടാത്താനായില്ല.  പിന്നീട് ഭര്‍ത്താവിന്റെ ടീച്ചിംഗ് ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി.

    രണ്ടായിരത്തിൽ  82-ാം വയസിലാണ് ഹലീമാ ബീവി അന്തരിച്ചത്.

    First published: