ആരെടാ അവൻ? രണ്ടു മക്കൾ, നടൻ 20 വർഷം ഭാര്യയെ വഞ്ചിച്ചു; പ്രായംകുറഞ്ഞ യുവനടിയുമായി അവിഹിതം; പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വെളിപ്പെടുത്തൽ
- Published by:meera_57
- news18-malayalam
Last Updated:
ക്യാമറയ്ക്ക് മുന്നിൽ 'മാതൃകാ ദമ്പതികൾ'. ഭാര്യയെ നിഷ്ക്കരുണം വഞ്ചിച്ച നടനെ കുറിച്ച് പ്രൈവറ്റ് ഡിറ്റക്റ്റീവ് വെളിപ്പെടുത്തുമ്പോൾ
സ്വപ്നം പോലുള്ള പ്രണയവും വിവാഹവും, സ്വർഗം പോലൊരു കുടുംബവും. ചില താരങ്ങളുടെ കുടുംബത്തിൽ നിന്നും പുറത്തേക്ക് വരുന്ന ഇമേജ് പലപ്പോഴും ഇങ്ങനെയാകും ഉണ്ടാവുക. ആ വീടകങ്ങളിൽ നടക്കുന്നത് മറ്റൊന്നാണെങ്കിലോ? അത്തരത്തിൽ ഒരു പ്രമുഖ നായക നടന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം അറിയപ്പെടുന്ന പ്രൈവറ്റ് ഡിറ്റക്റ്റീവ് ടാന്യ പുരി (Tanya Puri) വെളിപ്പെടുത്തുന്നു. 'മാതൃകാ ദമ്പതികൾ' എന്ന ലേബലിൽ സമൂഹത്തിൽ അറിയപ്പെടുന്ന പലരും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല എന്നുവേണം മനസിലാക്കാൻ. യുവ നടിയുമായുള്ള ബന്ധത്തിൽ അയാൾ വഞ്ചിച്ചത് 20 വർഷമായി ഒപ്പം ജീവിച്ച ഭാര്യയെ (ചിത്രം: ടാന്യ പുരി, AI Generated)
advertisement
2000ങ്ങളുടെ തുടക്കത്തിലായിരുന്നു നടന്റെ കൊട്ടിഘോഷിച്ച വിവാഹം. 'ദേശി' ബോളിവുഡ് ആക്ടർ എന്ന വിശേഷണം നേടിയ നടനാണ് കഥയിലെ പ്രധാന കഥാപാത്രം. എങ്കിൽ ഇക്കാര്യം ഭാര്യ അറിയാതെയുമിരുന്നില്ല. ശാരീരികമായി തന്നെ വഞ്ചിക്കുന്ന ഭർത്താവിനെ അവർ കണ്ടില്ലെന്നു വച്ചു. ഒടുവിൽ സംഭവത്തിൽ മക്കൾ ഇടപെടാൻ തുടങ്ങിയപ്പോൾ, അവർ രംഗത്തു വരികയായിരുന്നു. താൻ അന്വേഷിച്ച ആ കേസിന്റെ വിശദാംശങ്ങളുമായി ടാന്യ എത്തിച്ചേരുന്നു. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ടാന്യയുടെ വെളിപ്പെടുത്തൽ (തുടർന്ന് വായിക്കുക)
advertisement
"ബോളിവുഡിൽ വിവാഹേതര ബന്ധങ്ങൾ നിരവധിയാണ്. ആരും അതേക്കുറിച്ച് സംസാരിക്കില്ല എന്ന് മാത്രം. സമ്പൂർണ കുടുംബം എന്ന് തോന്നിക്കുമാറ് അവർ അത് നിലനിർത്തും എന്ന് മാത്രം. ഞാൻ പറയാൻ പോകുന്നത് ഒരുപാട് പ്രായംചെന്ന ദമ്പതികളെ കുറിച്ചല്ല. അവരുടെ വിവാഹം കഴിഞ്ഞത് 2000ങ്ങളുടെ തുടക്കത്തിൽ മാത്രമാണ്. വളരെ വ്യക്തമായി ഭാര്യയെ വഞ്ചിക്കുന്നയാളാണ് ഈ ഭർത്താവ്. അയാൾക്ക് നന്നേ പ്രായം കുറവുള്ള യുവ നടിമാരുമായി അടുപ്പമുണ്ട്. ഇയാൾ അഭിയനയിച്ച രണ്ടോ മൂന്നോ ചിത്രങ്ങളിൽ നിന്നും തന്നെ യുവനടിമാരുമായുള്ള അടുപ്പത്തിന്റെ വിവരം പുറത്തുവന്നിട്ടുണ്ട്," ടാന്യ പുരി പറഞ്ഞു
advertisement
ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ചറിയാമായിരുന്ന ഭാര്യ പ്രതികരിക്കാതെയിരുന്നു. വർഷങ്ങളോളം അവർ കാര്യങ്ങൾ അറിയാത്ത മട്ടിൽ തുടർന്നു. "അവരുടെ മക്കൾക്കും ഈ വിവരം അറിയാമായിരുന്നു. അവരുടെ മക്കൾ രണ്ടും ചലച്ചിത്ര ലോകത്തെ അഭിനേതാക്കളാണ്. തങ്ങളുടെ പിതാവ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് മക്കൾക്കും അറിയാമായിരുന്നു. എന്നാൽ, ക്യാമറയ്ക്ക് മുന്നിൽ അവർ സന്തുഷ്‌ട കുടുംബമായി നിറഞ്ഞു. ക്യാമറയ്ക്ക് പിന്നിലാകട്ടെ, ഒരുപാട് സ്ത്രീകളുമായി കിടക്ക പങ്കിട്ട ആളാണ് അയാൾ," ടാന്യ വ്യക്തമാക്കി (Image: AI generated)
advertisement
ഇതിലേക്ക് പ്രൈവറ്റ് ഡിറ്റക്റ്റീവ് കടന്നുവന്നതിനെ കുറിച്ചും ടാന്യ വ്യക്തമാക്കി. "അവരുടെ മാനേജർമാർ ഒരാളിൽ നിന്നുമാണ് കേസ് എന്റെ കയ്യിൽ വരുന്നത്. ഞങ്ങളെ സമീപിക്കാൻ അവർ മാനേജർക്ക് അനുമതി നൽകുകയായിരുന്നു. ഞാൻ അയാളിൽ അന്വേഷണം ആരംഭിച്ചു. നിരവധി സ്ഥലങ്ങളിൽ അയാൾ പോയിവരുന്നതായി ഞങ്ങൾ കണ്ടെത്തി. കിട്ടുന്ന 'സൗകര്യത്തിന്' അയാൾ യുവനടിമാർക്ക് നിരവധി സമ്മാനങ്ങൾ നൽകുകയും സഹായങ്ങൾ ചെയ്തുപോരുകയും ഉണ്ടായിരുന്നു. അയാളുടെ കുത്തഴിഞ്ഞ ജീവിതം പ്രതീക്ഷിച്ചതിലും മോശമായിരുന്നു എന്നൊരു പ്രൈവറ്റ് ഡിറ്റക്റ്റീവ് കണ്ടെത്തി"
advertisement
ഒടുവിൽ മക്കൾ വിരൽ ചൂണ്ടാൻ ആരംഭിച്ചതും 20 വർഷത്തോളം ശാരീരികവും വൈകാരികവുമായി അവർ നേരിട്ട ചൂഷണത്തെക്കുറിച്ച് നടന്റെ ഭാര്യ പ്രതികരിക്കാൻ തീരുമാനിച്ചു. കുഞ്ഞുങ്ങൾ ചോദ്യം ചെയ്യാൻ തീരുമാനിച്ചത് അവർക്കൊരു വെല്ലുവിളിയായി തീർന്നു. പ്രൈവറ്റ് ഡിറ്റക്റ്റീവിനെ നിയമിച്ച കാര്യവും അവരുടെ കണ്ടെത്തലുകളും ഭർത്താവുമായി അടച്ച മുറിക്കുള്ളിൽ നേരിട്ടതും, അയാൾ ചെയ്ത കുറ്റങ്ങൾ ഏറ്റുപറഞ്ഞു. ഷൂട്ടിംഗ് ഇല്ലാത്ത സ്ഥലങ്ങളിലേക്കുള്ള യാത്ര ഉൾപ്പെടെ പരസ്പര ബന്ധമില്ലാതെ അയാൾ ചെയ്യുന്ന കാര്യങ്ങൾ ഭാര്യയിൽ സംശയം ജനിപ്പിക്കുകയായിരുന്നു. ആ നടന്റെ പേര് വെളിപ്പെടുത്താതെയാണ് ടാന്യ ഇക്കാര്യങ്ങൾ അഭിമുഖത്തിൽ അവതരിപ്പിച്ചത് (Image: AI Generated)


