നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി

  KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി

  ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം.സി വിനയനാണ് കോടതിയെ സമീപിച്ചത്.

  News18

  News18

  • Share this:
   കൊച്ചി: ലോക്ക് ഡൗൺകാലത്ത് ഉപഭോക്താക്കൾക്ക് അധിക വൈദ്യുതി ബിൽ നൽകിയ കെ.എസ്.ഇ.ബി നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം.സി വിനയനാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി വൈദ്യുതി ബോർഡിനോട് വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും.

   നാല് മാസത്തെ ബില്ല് ഒരുമിച്ച് തയാറാക്കിയതില്‍ പിഴവുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടമുണ്ടാക്കുന്നതാണ് കെഎസ്ഇബിയുടെ നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു. അമിതമായി പണം ഈടക്കുന്നതില്‍ നിന്നും കെഎസ്ഇബിയെ പിന്‍തിരിപ്പിക്കാന്‍ കോടതി ഇടപെടണമെന്നതാണ് ഹർജിക്കാരന്റെ ആവശ്യം.
   TRENDING:പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS]പുതുജീവിതത്തിലേക്ക് ചുവടു വച്ച് റിയാസും വീണയും; ലളിതമായ വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ കാണാം [PHOTOS]ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി [NEWS]
   ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി മീറ്റര്‍ റീഡിംഗ് എടുക്കാതെ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക്ഡൗണ്‍കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദം. എന്നാൽ  ഇത് ഉപഭോക്താക്കൾ തയാറല്ല.

   60 ദിവസം കൂടുമ്പോഴാണ് ബില്‍ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്സിഡി നഷ്ടമാവുകയും ചെയ്തു.
   First published: