സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
Last Updated:
കടലാക്രമണ ഭീഷണിയും നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ തീരദേശവാസികളും ജാഗ്രത പാലിക്കണം.
കൊച്ചി: സംസ്ഥാനത്ത് മിക്കയിടത്തും കനത്ത മഴ തുടരുന്നു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, കനത്ത മഴ തടരുന്ന പശ്ചാത്തലത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതുകൊണ്ടു തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
advertisement
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി അമ്പതു കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കടലാക്രമണ ഭീഷണിയും നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ തീരദേശവാസികളും ജാഗ്രത പാലിക്കണം.
ഒളിംപ്യൻ മയൂഖ ജോണിക്കെതിരെ കേസ്; സുഹൃത്തിന്റെ ലൈംഗിക പീഡന പരാതി തുറന്നു പറഞ്ഞതിന്
ചാലക്കുടി: ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് എതിരെയാണ് മയൂഖ ജോണിക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകീർത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമാണ് കേസ്.
advertisement
ചാലക്കുടി കോടതിയുടെ നിർദേശാനുസരണം ആളൂർ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ ട്രസ്റ്റികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. മയൂഖ ജോണി അടക്കം പത്ത് പേർക്കെതിരെയാണ് കേസ്.
മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീൻ പോൾ, പി.പി.ഷാന്റോ എന്നിവർക്കും മറ്റ് 6 പേർക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നൽകിയ പരാതിയിലാണ് ഉത്തരവ്.
advertisement
2016 ൽ തന്റെ സുഹൃത്തിനെ ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു എന്നായിരുന്നു മയൂഖ ജോണി വെളിപ്പെടുത്തിയത്. വനിതാകമ്മീഷൻ മുൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി രംഗത്തെത്തിയെന്നും മയൂഖ ആരോപിച്ചിരുന്നു.
ജോൺസന്റെ സുഹൃത്ത് സാബു നൽകിയ പരാതിയിലാണ് മയൂഖ ജോണിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 16, 2021 9:52 AM IST


