നാല് സെക്കൻഡിലെ ആ 'പെങ്കൊച്ച്' ഇന്ന് പകരക്കാരില്ലാത്ത സുന്ദരി; ഒറ്റരാത്രിയിൽ 5000 ഫോൺ കോളുകൾ വന്ന പരസ്യം
- Published by:meera_57
- news18-malayalam
Last Updated:
ആ പരസ്യചിത്രത്തിൽ മൂന്നുപേർ ഭാഗമായി. അതിലൊരാൾ അതുവരെ ആരും അറിയുന്നവളല്ലായിരുന്നു
1990കൾ എന്നാൽ പ്രേക്ഷകർക്ക് ഓർമയിൽ സൂക്ഷിക്കാൻ പാകത്തിലെ നിരവധി പരസ്യചിത്രങ്ങളുടെ കാലഘട്ടമാണ്. അതിലൊന്നിന്റെ ഓർമ്മകൾ പങ്കിടുന്ന പ്രശസ്ത പരസ്യചിത്ര സംവിധായകൻ പ്രഹ്ലാദ് കക്കർ (Prahlad Kakkar). അക്കാലത്തേറെയും സോഫ്റ്റ് ഡ്രിങ്കുകളായ പെപ്സി, ഫാന്റ, തംപ്സ് അപ്പ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങൾ യുവജനങ്ങൾക്കിടയിൽ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. ആ പരസ്യങ്ങൾക്ക് മോഡലായവരും പിൽക്കാലത്തെ അറിയപ്പെടുന്ന താരങ്ങളാണ്. അത്തരത്തിൽ കേവലം നാല് സെക്കന്റ് മാത്രം ഒരു പരസ്യ ചിത്രത്തിൽ മുഖം കാണിച്ച പെൺകുട്ടിയെ ഓർക്കുകയാണ് അദ്ദേഹം
advertisement
അന്നാളുകളിൽ ഏതാനും സിനിമകളിൽ മാത്രം അഭിനയിച്ചിരുന്ന നടൻ ആമിർ ഖാനായിരുന്നു പരസ്യചിത്രത്തിൽ നായകൻ. രാത്രിയിൽ വീട്ടിൽ ഒരു പെൺകുട്ടി വന്ന് പെപ്സിയുണ്ടോ എന്നന്വേഷിക്കുന്നതും, ഉണ്ടെന്ന് കള്ളം പറഞ്ഞ്, ആ പെരുമഴയത്ത് അവളറിയാതെ ജനലിലൂടെ ചാടിയോടി അവൾക്ക് അടുത്തുള്ള കടയിൽ നിന്നും പെപ്സി വാങ്ങിക്കൊണ്ടു വരുന്നതുമാണ് പരസ്യത്തിന്റെ പ്രമേയം. അതിനു ശേഷം, ആ പെൺകുട്ടിയുടെ സുഹൃത്ത് അങ്ങോട്ട് കടന്നു വരുന്നതും, അവളും പെപ്സി ഉണ്ടോ എന്നന്വേഷിക്കുന്നതും കാണാം. ആ പെൺകുട്ടികളായി വേഷമിട്ടത് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങളാണ് (തുടർന്ന് വായിക്കുക)
advertisement
അടുത്തിടെ എ.എൻ.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രഹ്ലാദ് കക്കർ 1993ലെ പരസ്യചിത്രത്തെ കുറിച്ച് സംസാരിച്ചത്. അക്കാലത്ത് ആരുമറിയാത്ത ഒരു കോളേജ് വിദ്യാർത്ഥിക്ക് അവസരം നൽകിയെങ്കിൽ, ഇന്ന് ആ പെൺകുട്ടിയുടെ പേരിൽ അദ്ദേഹത്തിന് അഭിമാനിക്കാം. കാസ്റ്റിംഗ് വിഷയമായിരുന്ന പ്രൊജക്റ്റ് ആയിരുന്നു അത്. "ഈ ചിത്രം കാസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് മൂന്നു മാസങ്ങൾ വേണ്ടിവന്നു. അറിയപ്പെടുന്നവരെയായിരുന്നു ഞങ്ങൾക്ക് ആവശ്യം. കുറച്ചു സെക്കൻഡുകൾ വന്നുപോവുകയും, പരസ്യം കാണുന്ന രാജ്യമെമ്പാടുമുള്ള പ്രേക്ഷകർ 'ആരാണാ പെൺകുട്ടി' എന്ന് ചോദിക്കുകയും ചെയ്യണം എന്നതായിരുന്നു ഉദ്ദേശം"
advertisement
ആ പരസ്യചിത്രത്തിൽ മൂന്നുപേർ ഭാഗമായി. അതിലൊരാൾ ആരും അറിയുന്നവളല്ലായിരുന്നു. അതായിരുന്നു പിന്നീട് ലോകസുന്ദരിയായി മാറിയ ഐശ്വര്യ റായ്. പക്ഷെ പ്രഹ്ലാദ് ഉദ്ദേശിച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. പരസ്യചിത്രം റിലീസ് ചെയ്ത ദിവസം ഒറ്റരാത്രിയുടെ സമയം കൊണ്ട് തനിക്ക് വന്ന ഫോൺ കോളുകളുടെ എണ്ണം 5000 ആയിരുന്നു എന്ന് പ്രഹ്ലാദ്. സഞ്ജു അഥവാ സഞ്ജന എന്നായിരുന്നു ഐശ്വര്യ റായിയുടെ കഥാപാത്രത്തിന് പേര്. ആരാണ് സഞ്ജു എന്നന്വേഷിച്ചു കൊണ്ടുള്ളതായിരുന്നു ഫോൺ കോളുകൾ. അവർ എവിടെ നിന്നുള്ളതാണ് എന്നുപോലും പലർക്കും അറിയാൻ ആഗ്രഹമുണ്ടായിരുന്നു
advertisement
ആ പരസ്യത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രം പ്രഹ്ലാദ് മാത്രമായിരുന്നു. ഐശ്വര്യയുടെ വെള്ളാരംകണ്ണുകളാണ് അവരെ കാസ്റ്റിന്റെ ഭാഗമാക്കാൻ പ്രഹ്ലാദിന് പ്രചോദനമായത്. 'ഞാൻ മറ്റാരിലും തൃപ്തനായിരുന്നില്ല. അതിനുള്ള നിലവാരം പലരിലും ഉള്ളതായി തോന്നിയില്ല. സ്‌പെഷൽ മാത്രമായാൽ പോരാ, എക്സ്ട്രാ സ്‌പെഷൽ ആവണം എന്നായിരുന്നു എന്റെ മാനദണ്ഡം. ക്ഷണനേരത്തേക്ക് ലോകത്തെ മുഴുവനും പിടിച്ചുനിർത്താൻ കഴിയുന്നവൾ. ഒടുവിൽ അവളെ കണ്ടെത്തി. അവളുടെ തോൾസഞ്ചി തോളിൽ നിന്നും താഴ്ന്നു കിടന്നു. പിന്നിയ ജീൻസും അലസമായ മുടിയിഴകളും അവർക്കുണ്ടായിരുന്നു. അവൾ അന്ന് ആർക്കിടെക്ച്ചറൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു," ഐശ്വര്യ റായിയെ കണ്ടെത്തിയ നിമിഷത്തെക്കുറിച്ച് പ്രഹ്ലാദ് കക്കർ ഓർക്കുന്നു
advertisement
ഐശ്വര്യയ്ക്ക് ഒരു മേക്കപ്പ് ടെസ്റ്റ് നൽകാൻ പ്രഹ്ലാദ് നിർദേശിച്ചു. ആ കണ്ണുകളുടെ മാസ്മരികത അദ്ദേഹത്തെ അപ്പോഴും വലയം ചെയ്തിരുന്നു. പരസ്യചിത്രം പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത വർഷം (1994) ഐശ്വര്യ റായ് ലോകസുന്ദരി പട്ടം സ്വന്തമാക്കി. ആമിറിനും ഐശ്വര്യക്കും പുറമേ, പ്രശസ്ത നടി മഹിമ ചൗധരിയായിരുന്നു ആ പരസ്യചിത്രത്തിലെ മറ്റൊരു മുഖം