Boby Chemanur: നാടകം വേണ്ട; പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനറിയാം; ബോബിയോട് കടുപ്പിച്ച് ഹൈക്കോടതി
- Published by:ASHLI
- news18-malayalam
Last Updated:
വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ
നടി ഹണി റോസിനെ ലൈെംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ വിസമ്മതിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നാടകം കളിക്കരുതെന്നും വേണ്ടിവന്നാൽ പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരം വിചാരണ നടത്താനും അറിയാമെന്ന് കോടതി കടിപ്പിച്ചു. മറ്റു പ്രതികൾക്ക് വേണ്ടി ജയിലിൽ തുടരുമെന്ന് പറയാൻ ബോബി ചെമ്മണ്ണൂർ ആരാണെന്നും നൽകിയ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബോബി സൂപ്പര്‍ കോടതി ചമയേണ്ടെന്നും. തനിക്ക് മുകളില്‍ ആരുമില്ലെന്ന് കരുതേണ്ട. അത് കോടതി കാണിച്ചുതരാമെന്നും മുന്നറിയിപ്പ്. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
മറ്റ് കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാകാൻ തയാറാകാത്തത്. വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാൻ കഴിയാതെ ജയിലിനുള്ളിൽ കഴിയുന്ന നിരവധി പേരുണ്ട്. അവർക്കും ജയിൽ മോചിതരാകാൻ സാധിച്ചാലേ താനും ജയിലിൽ നിന്ന് പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂർ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 15, 2025 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Boby Chemanur: നാടകം വേണ്ട; പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനറിയാം; ബോബിയോട് കടുപ്പിച്ച് ഹൈക്കോടതി