കാരവാനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്; ജനറേറ്ററിൽ നിന്ന് വാതകം പ്ലാറ്റ്ഫോമിലെ സുഷിരം വഴി ഉള്ളിലെത്തി

Last Updated:

രാവിലെ മുതൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്

News18
News18
കോഴിക്കോട്: വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തൽ. ജനറേറ്ററിൽ നിന്നാണ് വാതകം ഉള്ളിലെത്തിയതെന്നും വിദഗ്ദ സംഘം കണ്ടെത്തി. രാവിലെ മുതൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്.
കാരവനിൽ ഡിസംബർ 23 നാണ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ കാരവനില്‍ നടത്തിയ പരിശോധനയില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
വിഷവാതകത്തിന്റെ തോത് 400 പോയിന്റ് കടന്നാല്‍ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാരവനിൽ ജനറേറ്റര്‍പ്രവര്‍ത്തിപ്പിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും 400 പോയിന്റ് മറികടന്നിരുന്നു. പ്ലാറ്റ് ഫോമിലെ ദ്വാരം വഴി വാതകം കാരവനിലെത്തുകയായിരുന്നു. രണ്ട് മണിക്കൂറിനകം 957 PPH അളവ് കാർബൺ മോണോക്സെഡ് പടർന്നു. ഇതോടെ മരണകാരണം വ്യക്തമാവുകയായിരുന്നു
advertisement
പോസ്റ്റ്മോര്‍ട്ടത്തിലും കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വടകര പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ഫോറന്‍സിക്, സയന്റിഫിക് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. സംഭവം പുനഃസൃഷ്ടിക്കും വിധത്തിലാണ് പരിശോധന നടത്തിയത്. വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്ന് വടകര സ്‌റ്റേഷൻ ഇന്‍സ്‌പെക്ടര്‍ എന്‍ സുനില്‍കുമാര്‍ പറഞ്ഞു.
ഡിസംബര്‍ 23 നാണ് നാടിനെ നടുക്കിയ ഇരട്ടമരണം നടന്നത്. വടകര കരിമ്പനപ്പാലം ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാരവനില്‍ മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാരവാനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്; ജനറേറ്ററിൽ നിന്ന് വാതകം പ്ലാറ്റ്ഫോമിലെ സുഷിരം വഴി ഉള്ളിലെത്തി
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement