'തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയത്'; വിധിയിൽ വളരെ സന്തോഷമെന്ന് കെ. ബാബു

Last Updated:

''ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ജനകീയ കോടതിവിധി എൽഡിഎഫ് മാനിച്ചിട്ടില്ല. കോടതി വിധിയെങ്കിലും മാനിക്കണം. പെരുമാറ്റചട്ടം 100 ശതമാനവും പാലിച്ചാണ് തെരത്തെടുപ്പിനെ നേരിട്ടത്''

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തന്റെ വിജയം ശരിവച്ച ഹൈക്കോടതി വിധിയിയില്‍ വളരെ സന്തോഷമെന്ന് കെ ബാബു എംഎൽഎ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ബാബു പ്രതികരിച്ചു. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എതിർ സ്ഥാനാർത്ഥി എം സ്വരാജിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നായിരുന്നു സ്വരാജിന്റെ പരാതി.
''ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ജനകീയ കോടതിവിധി എൽഡിഎഫ് മാനിച്ചിട്ടില്ല. കോടതി വിധിയെങ്കിലും മാനിക്കണം. പെരുമാറ്റചട്ടം 100 ശതമാനവും പാലിച്ചാണ് തെരത്തെടുപ്പിനെ നേരിട്ടത്. കോടതി വിധി സർക്കാരിനെ പിന്തുണക്കുന്ന പാർട്ടിക്കേറ്റ അടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിധി കൂടുതൽ ആവേശം നൽകും'' - കെ ബാബു പ്രതികരിച്ചു.
advertisement
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം വോട്ടേഴ്സ് സ്ലിപ്പില്‍ ഉപയോഗിച്ചെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് എറ്റവും വാശിയേറിയ പോരാട്ടമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നടന്നത്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു 923 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
തൃപ്പൂണിത്തുറയിൽ നിന്ന് തുടർച്ചയായി 25 വർഷം നിയമസഭാംഗമായിരുന്നു കെ ബാബു. 1991ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സിപിഎം നേതാവായ
advertisement
എം എം ലോറൻസിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും (1996, 2001, 2006, 2011) തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2011 മേയ് 23-ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ എക്സൈസ്, തുറമുഖം, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയത്'; വിധിയിൽ വളരെ സന്തോഷമെന്ന് കെ. ബാബു
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement