'ആലപ്പുഴ പാവപ്പെട്ടവർ ഏറെയുള്ള ജില്ല, എയിംസിനു വേണ്ടി ഏറെക്കാലമായി കാത്തിരിക്കുന്നു'; സുരേഷ്ഗോപിയെ പിന്തുണച്ച് കെ.സി. വേണുഗോപാൽ

Last Updated:

ആലപ്പുഴയിലോ തൃശൂരോ എയിംസ് വേണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന

News18
News18
കണ്ണൂർ: ആലപ്പുഴയിൽ എയിംസ് (AIIMS) സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തിന് പിന്തുണയുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആലപ്പുഴയുടെ എംപി എന്ന നിലയിൽ സുരേഷ് ഗോപിയുടെ ഈ ആവശ്യം സ്വാഗതാർഹമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയിലോ തൃശൂരോ എയിംസ് വേണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. എന്നാൽ ഈ ആവശ്യത്തെ കേരളത്തിലെ ബിജെപി നേതൃത്വം പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് സുരേഷ് ഗോപിക്ക് അനുകൂലമായി കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്.
"ആലപ്പുഴയിൽ എയിംസ് എന്നത് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനമായിട്ടാണ് കാണുന്നത്," വേണുഗോപാൽ പറഞ്ഞു. എയിംസിനുവേണ്ടി സംസ്ഥാനം ഏറെക്കാലമായി കരഞ്ഞു കാത്തിരിക്കുകയാണ്. ഇതുപോലൊരു വിവേചനം മറ്റൊരു സംസ്ഥാനത്തിനും ഉണ്ടായിട്ടില്ല. ആലപ്പുഴയിൽ എയിംസ് എന്ന ആവശ്യവുമായി സുരേഷ് ഗോപി മുന്നോട്ട് വന്നാൽ എല്ലാ പിന്തുണയും നൽകും. ആലപ്പുഴയിൽ സ്വകാര്യമേഖലയിൽ പോലും പ്രധാന ആശുപത്രികളില്ലെന്നും, സർക്കാർ വിചാരിച്ചാൽ എയിംസിനായി സ്ഥലം നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആലപ്പുഴ പാവപ്പെട്ടവർ ഏറെയുള്ള ജില്ല, എയിംസിനു വേണ്ടി ഏറെക്കാലമായി കാത്തിരിക്കുന്നു'; സുരേഷ്ഗോപിയെ പിന്തുണച്ച് കെ.സി. വേണുഗോപാൽ
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement