ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി(Silverline) തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ്(UDF) എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് രമ്യ ഹരിദാസ് എംപി. വനിതാ എംപിയായിരുന്നിട്ടും പോലും പുരുഷ പൊലീസുകാരെ ഉപയോഗിച്ച് തടഞ്ഞെന്നും ഒരു സ്ത്രീയെന്ന പരിഗണന എനിക്കില്ലേയെന്നും എംപി ചോദിച്ചു.
പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ എത്തിയപ്പോള്‍ എന്തിന് തടഞ്ഞെന്നും. ഇതിന് ആരാണ് ആഹ്വാനം ചെയ്തതെന്നും രമ്യ ചോദിച്ചു.
സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും മര്‍ദനമേറ്റു. പോലീസുകാര്‍ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. രമ്യ ഹരിദാസ്, കെ.മുരളീധരന് എന്നിവര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.
പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാന്‍ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു പോലീസ് മര്‍ദ്ദനം. രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ. മുരളീധരന്, ബെന്നി ബഹനാന് തുടങ്ങിയവര്‍ക്ക് നേരേയും കൈയേറ്റമുണ്ടായി.
സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി. അതേസമയം, യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K Rail Survey, Protest, Ramya Haridas