KRail | സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പൊലീസ് മര്‍ദ്ദനം; ഹൈബി ഈഡന് മുഖത്തടി

Last Updated:

പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാന്‍ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നടത്തിയ എംപിമാരെ ഡല്‍ഹി പോലീസ് കയ്യേറ്റം ചെയ്തു. സംഘര്‍ഷത്തില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും മര്‍ദനമേറ്റു. പോലീസുകാര്‍ ഹൈബി ഈഡന്റെ മുഖത്തടിച്ചെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. രമ്യ ഹരിദാസ്, കെ.മുരളീധരന്‍ എന്നിവര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി.
പാര്‍ലമെന്റിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് ബാരിക്കേഡ് വെച്ച് എംപിമാരെ തടഞ്ഞിരുന്നു. മുന്നോട്ടുപോകാന്‍ ശ്രമിച്ച എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയായിരുന്നു പോലീസ് മര്‍ദ്ദനം. രമ്യാ ഹരിദാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ക്ക് നേരേയും കൈയേറ്റമുണ്ടായി.
സമാധാനപരമായി സമരം ചെയ്ത് പാര്‍ലമെന്റിലേക്ക് മടങ്ങുന്ന യുഡിഎഫ് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച തടയുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്‌തെന്ന്‌ രമ്യ ഹരിദാസ് എംപിയും ആരോപിച്ചു. സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും വ്യക്തമാക്കി.
advertisement
അതേസമയം, യുഡിഎഫ് എംപിമാരോട് ചേംബറില്‍വന്നു കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
KRail | സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പൊലീസ് മര്‍ദ്ദനം; ഹൈബി ഈഡന് മുഖത്തടി
Next Article
advertisement
ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ ഹരിതകര്‍മസേനാ വാഹനം പുഴയിലേക്ക്; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനടക്കം വെള്ളത്തിൽ
ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ ഹരിതകര്‍മസേനാ വാഹനം പുഴയിലേക്ക്; ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനടക്കം വെള്ളത്തിൽ
  • വടക്കാഞ്ചേരി നഗരസഭയുടെ ഹരിതകര്‍മസേനാ വാഹനം ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ പുഴയിലേക്ക് മറിഞ്ഞു.

  • വാഹനത്തില്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി ആര്‍ അരവിന്ദാക്ഷനും ഉണ്ടായിരുന്നു.

  • വാഹനത്തിന്റെ മുന്‍ഭാഗത്താരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

View All
advertisement