തിരുവനന്തപുരത്ത് സിപിഎമ്മിന് വിമത സ്ഥാനാർത്ഥി; ഉള്ളൂരിൽ കെ. ശ്രീകണ്ഠൻ മത്സരിക്കും

Last Updated:

സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ ശ്രീകണ്ഠൻ, ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ആണ്

കെ. ശ്രീകണ്ഠൻ
കെ. ശ്രീകണ്ഠൻ
തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർത്ഥി. ഉള്ളൂരിൽ കെ. ശ്രീകണ്ഠൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ ശ്രീകണ്ഠൻ, ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ആണ്. വിമതനായി മത്സരിക്കാൻ തീരുമാനിച്ച ശ്രീകണ്ഠൻ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനം ഉയർത്തി. "കടകംപള്ളി പറഞ്ഞു പറ്റിച്ചു. തയ്യാറെടുക്കാൻ ആദ്യം നിർദ്ദേശം നൽകിയ ശേഷം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കി. തയ്യാറെടുക്കാൻ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോ," എന്ന് ശ്രീകണ്ഠൻ.
അതേസമയം, പോയവാരം തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ എൽഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചു. മേയർ ആര്യ രാജേന്ദ്രൻ ഇത്തവണ മത്സരിക്കില്ല. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി മുൻ ചെയർപേഴ്‌സണുമായ എസ്.പി. ദീപക് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഒരു സംഘം ഭരണമുന്നണിയുടെ 93 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ ഇടം നേടിയിരുന്നു.
മുൻ മേയറും വഞ്ചിയൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ കെ. ശ്രീകുമാർ, പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ വഞ്ചിയൂർ ബാബു, വിളപ്പിൽ ഏരിയ സെക്രട്ടറി ആർ.പി. ശിവജി എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ. ഇവരിൽ ഒരാൾ എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായി ഉയർന്നുവരാൻ സാധ്യതയുണ്ട്. കവടിയറിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ.എസ്. ശബരിനാഥനെതിരെ സിപിഎം ലോക്കൽ സെക്രട്ടറി എ. സുനിൽ കുമാർ മത്സരിക്കും.
advertisement
സിപിഎം 70 വാർഡുകളിലും സിപിഐ 17 വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തും. കേരള കോൺഗ്രസ് (എം), ആർജെഡി എന്നിവർ മൂന്ന് സീറ്റുകളിൽ വീതം മത്സരിക്കും. 30 വയസ്സിന് താഴെയുള്ള 13 സ്ഥാനാർത്ഥികളെയും 40 വയസ്സിന് താഴെയുള്ള 12 സ്ഥാനാർത്ഥികളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനതാദൾ (എസ്) രണ്ട് വാർഡുകളിൽ മത്സരിക്കും, ഐഎൻഎൽ, കോൺഗ്രസ് (എസ്), എൻസിപി, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, ജെഎസ്എസ് എന്നിവ ഓരോ വാർഡിൽ വീതവും മത്സരിക്കും. മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ വഴുതക്കാട് നിന്നും ദീപക് പേട്ടയിൽ നിന്നും മത്സരിക്കും. ജഗതിയിൽ നിന്ന് കേരള കോൺഗ്രസ് (ബി) സ്ഥാനാർത്ഥിയായി നടൻ പൂജപ്പുര രാധാകൃഷ്ണൻ രംഗത്തുണ്ട്.
advertisement
Summary: CPM has a rebel candidate in the Thiruvananthapuram corporation. K. Sreekandan will contest as an independent candidate in Ulloor. Sreekandan, a member of the CPM Ulloor local committee, is a former bureau chief of Deshabhimani Thiruvananthapuram. Sreekandan, who has decided to contest as a rebel, has raised strong criticism against Kadakampally Surendran. Last week, the LDF leadership announced the candidates in the fray for the Thiruvananthapuram corporation
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് സിപിഎമ്മിന് വിമത സ്ഥാനാർത്ഥി; ഉള്ളൂരിൽ കെ. ശ്രീകണ്ഠൻ മത്സരിക്കും
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement