മോദി സർക്കാരിനെപ്പോലെ കേരള സർക്കാർ പ്രവർത്തിക്കരുത്: വിമർശനവുമായി കാനം
Last Updated:
യുഎപിഎയ്ക്കെതിരാണ് ഇടതുപാര്‍ട്ടികള്‍. പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്.
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മോദി സർക്കാരിന്റെ പാതയിലാകരുത് സംസ്ഥാന സർക്കാരെന്ന് കാനം പറഞ്ഞു. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന്റെ എല്ലാ നയങ്ങളെയും പിന്തുണയ്ക്കാനാകില്ലെന്നും കാനം വ്യക്തമാക്കി.
യുഎപിഎയ്ക്കെതിരാണ് ഇടതുപാര്‍ട്ടികള്‍. പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്. യുഎപിഎയ്ക്കെതിരെ രാജ്യവ്യാപകമായുളള ഇടതുപ്രതിരോധത്തെ കേരള സര്‍ക്കാര്‍ ദുര്‍ബലമാക്കാന്‍ പാടില്ല-കാനം പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസ് ഉന്മൂലന സിദ്ധാന്തം നടപ്പാക്കരുതെന്നാണ് സിപിഐ നിലപാടെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2019 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോദി സർക്കാരിനെപ്പോലെ കേരള സർക്കാർ പ്രവർത്തിക്കരുത്: വിമർശനവുമായി കാനം