ബിഎൽഒ അനീഷ് ജോർജിന് വീഴ്ചയും സമ്മർദവുമുണ്ടായിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്

Last Updated:

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

News18
News18
ബിഎൽഒ അനീഷ് ജോർജിന് വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ വീഴ്ചയും പ്രത്യേക സമ്മർദവുമുണ്ടായിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അങ്കണവാടി അധ്യാപകകർക്ക് ബിഎൽഒ മാരുടെ ചുമതല നൽകുന്നത് മാറ്റുന്നതിന്റെ ഭാഗമായാണ് അനീഷ് ജോർജിനെ ബിഎൽഒ ആയി നിയമിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളിലും അദ്ദേഹം ചെയ്തിരുന്നു.1065 ഫോമുകൾ നൽകിയതിൽ 825 എണ്ണമാണ് വിതരണം ചെയ്തത്. നവംബർ 16-ന് രാവിലെ പരിശോധിച്ചപ്പോൾ ശേഷിക്കുന്ന 240 ഫോമുകളും വിതരണം ചെയ്തിരുന്നുവെങ്കിലും പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിട്ടില്ലായിരുന്നു.ഫോം വിതരണ ജോലികൾ തൃപ്തികരമായ തലത്തിൽ പുരോഗമിച്ചിരുന്നു.എസ്ഐആർ ചുമതലകൾ പൂർത്തിയാക്കുന്നതിന് ജില്ലയിലെ എല്ലാ ബിഎൽഒമാർക്കും ആവശ്യമായ പിന്തുണ ജില്ലാ ഇലക്ഷൻ വിഭാഗം ഉറപ്പാക്കിയിരുന്നു. എന്നാൽ ജോലി സംബന്ധമായ ആശങ്കയ്​ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സമ്മർദമുണ്ടായന്നും കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽപറയുന്നു.
advertisement
ഫീൽഡ് തലത്തിലുള്ള എന്യൂമറേഷൻ ഫോം വിതരണത്തിനായി റവന്യൂവിഭാഗത്തിൽ നിന്നും ഉദ്യോഗസ്ഥരെ ആവശ്യമായ സ്ഥലങ്ങളിൽ വിന്യസിക്കുകയും വാഹനസൗകര്യം ലഭ്യമാക്കുകയും ചെയ്തു.നവംബർ 15-ന്, ഫോമുകൾ വിതരണം ചെയ്യുന്നതിൽ സഹായിക്കാൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പ്രദീപൻ ബിഎഒഅനീഷ് ജോർജിനൊപ്പം പോയിരുന്നു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദേശപ്രകാരമായിരുന്നു പോയത്. വൈകിട്ടുവെരെ ഒപ്പമുണ്ടായിട്ടും ബിഎൽഒക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായതായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം നടന്ന ദിവസം രാവിലെ 8.45-ഓടെ ബാക്കിയുള്ള 240 ഫോമുകൾ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമുണ്ടോയെന്ന് ബൂത്ത് ലെവൽ സൂപ്പർവൈസർ ഷീജ ബിഎൽഒയോട് അന്വേിച്ചിരുന്നെന്നും എന്നാൽ ബാക്കിയുള്ള ജോലികൾ താൻ തന്നെ ചെയ്തോളാമെന്നും സഹായം ആവശ്യമില്ലെന്നും ബിഎൽഒ അറിയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
advertisement
പോലീസിന്റെ അന്വേഷണത്തിൽ ബാഹ്യപരിക്കുകളോ സംശയാസ്പദമായ സാഹചര്യങ്ങളോ ആത്മഹത്യാക്കുറിപ്പോ കണ്ടെത്തിയിട്ടില്ല.സംഭവ ദവസമോ അതിനു മുൻപോ ഒരു ഉദ്യോഗസ്ഥനും സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ഫോൺരേഖകളുടെയും ഔദ്യോഗിക ഇടപെടലുകളുടെയും പരിശോധനയിൽ വ്യക്തമാണെന്നും കളക്ടർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഎൽഒ അനീഷ് ജോർജിന് വീഴ്ചയും സമ്മർദവുമുണ്ടായിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്
Next Article
advertisement
ബിഎൽഒ അനീഷ് ജോർജിന് വീഴ്ചയും സമ്മർദവുമുണ്ടായിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്
ബിഎൽഒ അനീഷ് ജോർജിന് വീഴ്ചയും സമ്മർദവുമുണ്ടായിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്
  • ബിഎൽഒ അനീഷ് ജോർജിന് വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ വീഴ്ചയോ സമ്മർദവുമുണ്ടായിട്ടില്ല.

  • അനീഷ് ജോർജിനെ ബിഎൽഒ ആയി നിയമിച്ചത് അങ്കണവാടി അധ്യാപകർക്കുള്ള ചുമതല മാറ്റുന്നതിനാലാണ്.

  • പോലീസിന്റെ അന്വേഷണത്തിൽ ബാഹ്യപരിക്കുകളോ സംശയാസ്പദമായ സാഹചര്യങ്ങളോ കണ്ടെത്തിയിട്ടില്ല.

View All
advertisement