Karipur Air India Express Crash | 10 വർഷം മുൻപുണ്ടായ മംഗളുരു ദുരന്തത്തിന്റെ ആവർത്തനം; രണ്ടും 'ടേബിൾ ടോപ്' വിമാനത്താവളങ്ങൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ടേബിൾടോപ്പ് വിഭാഗത്തിലാണ് ഈ രണ്ടു വിമാനത്താവളങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. നാലുവശങ്ങളിലും താഴ്ചയുള്ള ഒരു മേശപ്പുറത്തിന് സമാനമാണിത്.
കോഴിക്കോട്: പത്തു വർഷം മുൻപ് മംഗളുരു വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിന് സമാനമാണ് കരിപ്പുർ വിമാനത്താവളത്തിലുണ്ടായ അപകടവും. മംഗളുരു അപകടത്തിന്റെ പത്താം വർഷത്തിലാണ് വീണ്ടുമൊരു ദുരന്തമുണ്ടായിരിക്കുന്നത്. ഈ രണ്ടു വിമാനത്താവളങ്ങളും 'ടേബിൾ ടോപ്' ആണെന്ന സമാനതയുമുണ്ട്.
2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് മംഗളുരുവിൽ അപകടമുണ്ടായത്. അന്ന് 158 പേരാണ് മരിച്ചത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്.

വിമാനത്താവളത്തിലെ ദൃശ്യം
advertisement
ലാൻഡിംഗിനിടെ റൺവേയും കടന്നു മുന്നോട്ടു പോയി സിഗ്നൽ തൂണിൽ തട്ടിതകർന്ന വിമാനം 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മലായളികൾ ഉൾപ്പെടെ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടർന്ന് 2000 അടി മാറി പറന്നിറങ്ങിയതാണ് അപകടകാരണമെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. 

advertisement
മംഗളുരൂ വിമാനത്താവളത്തോട് ഏറെ സാമ്യമുള്ളതാണ് കരിപ്പുർ വിമാനത്താവളവും. ടേബിൾടോപ്പ് വിഭാഗത്തിലാണ് ഈ രണ്ടു വിമാനത്താവളങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. നാലുവശങ്ങളിലും താഴ്ചയുള്ള ഒരു മേശപ്പുറത്തിന് സമാനമാണ് ഇത്. ഈ വിഭാഗത്തിലുള്ള വിമാനത്താവളങ്ങളിൽ അപകട സാധ്യതയുള്ള ഏറെ കൂടുതലാണ്.
രാജ്യത്ത് ഏറ്റവും അപകട സാധ്യതയുള്ളത് സിംലയും രണ്ടാമത്തേത് മംഗളൂരു വിമാനത്താവളവുമാണ്. ഇവ രണ്ടും ടേബിൾ ടോപ് വിമാനത്താവളങ്ങളാണ്.
കണ്ണൂർ വിമാനത്താവളത്തെയും ടേബിൾടോപ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2020 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | 10 വർഷം മുൻപുണ്ടായ മംഗളുരു ദുരന്തത്തിന്റെ ആവർത്തനം; രണ്ടും 'ടേബിൾ ടോപ്' വിമാനത്താവളങ്ങൾ


