കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം

Last Updated:

മുവായിരത്തോളം പേരുമായി ഇടപഴകിയിട്ടുണ്ടാകാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

കാസര്‍കോട് : കോവിഡ് 19 രോഗം സ്ഥിരീകരിച്ച എരിയാല്‍ സ്വദേശി മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയെന്നു സൂചന. എവിടെയൊക്കെ പോയെന്നു വെളിപ്പെടുത്താനും ഇയാൾ ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഇയാൾ മുവായിരത്തോളം പേരുമായി ഇടപഴകിയിട്ടുണ്ടാകാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
ഇതിനിടെ ഇയാൾ നൽകിയ ചില വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ കണ്ണൂരിൽ ഇരുപതു പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പിലെ ഒരു മരണ വീട്ടിൽ ഇയാൾ എത്തിയിരുന്നു. അന്ന് ഇയാളുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
അതേസമയം കണ്ണൂരിൽ ഇയാളുമായി അടുത്തിടപഴകിയവരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന സൂചനയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നത്.
You may also like:Live Updates | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 271 ആയി; മുംബൈയിൽ പുതുതായി 8 കേസുകൾ [PHOTOS]COVID 19 | അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ [NEWS]COVID 19| കൊറോണക്കാലത്തെ പ്രണയം; വീണ്ടും 'ബേബി ബൂം' ഭീഷണിയിൽ ലോകം [NEWS]
രോഗബാധിതന്റെ ദുരൂഹതയുണ്ടെന്ന് ജില്ലാ കളക്റും വ്യക്തമാക്കിയിട്ടുണ്ട്. ദുബായിൽ നിന്നെത്തിയ കുഡ്ലു സ്വദേശിയായ 47കാരനിൽ നിന്നും അഞ്ച് പേര്‍ക്കാണ് ജില്ലയിൽ രോഗബാധയുണ്ടായത്. നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട് സ്വദേശിയായ ഇയാൾ കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയാണ് ദുരൂഹമായിരിക്കുന്നത്.
advertisement
യാത്രകളുടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ പറയാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാന്‍ കാരണമെന്നും കലക്ടര്‍ പറഞ്ഞു. മംഗലാപുരത്ത് രക്തസാംപിള്‍ പരിശോധിച്ചതും ഇയാൾ വെളിപ്പെടുത്തിയില്ലെന്നും കളക്ടർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം
Next Article
advertisement
20 ലക്ഷം വരെ ലഭിക്കുന്ന SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്; ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം
20 ലക്ഷം വരെ; SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പിന് ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം
  • എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പിന് ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാം.

  • പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും സ്കോളർഷിപ്പിലൂടെ ലഭിക്കും.

  • അപേക്ഷകർക്ക് 75% മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ വേണം; കുടുംബവരുമാനം 6 ലക്ഷം രൂപയിൽ താഴെയായിരിക്കണം.

View All
advertisement