സിനിമകളിൽ ക്രൈസ്തവ മൂല്യങ്ങളെയും ബിംബങ്ങളെയും ആക്ഷേപിക്കുന്ന പ്രവണത; കെസിബിസി

Last Updated:

സിനിമകളിൽ തിന്മയെ മഹത്വവത്ക്കരിക്കുന്നുവെന്ന് കേരള കത്തോലിക്ക് ബിഷപ്പ് കൗൺസിൽ

News18
News18
എംപുരാൻ വിവാദത്തിൽ പ്രതികരണവുമായി കേരള കത്തോലിക്ക് ബിഷപ്പ് കൗൺസിൽ. ക്രിസ്തവ മൂല്യങ്ങളെയും ബിംബങ്ങളെയും ആക്ഷേപിക്കുന്നതും ഇകഴ്ത്തി കെട്ടുന്നതുമായ പ്രവണത ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിൽ കാണുന്നുവെന്ന് കെസിബിസി. സിനിമകളിൽ തിന്മയെ മഹത്വവത്ക്കരിക്കുന്നുവെന്നും ഒരു മതത്തെയും അപമാനിക്കുന്ന രീതിയിൽ സിനിമകൾ ചിത്രീകരിക്കരുതെന്നും കെസിബിസി പ്രതികരിച്ചു.
സിനിമയെ സിനിമയായി കാണണമെന്നും ഉറപ്പുള്ള വിശ്വാസികളിൽ നിലപാടിൽ മാറ്റമുണ്ടാകില്ല. സിനിമ കാണണമോ വേണ്ടയോ എന്നത് വ്യക്തിപരമായ നിലപാടെന്നും സിനിമ ബഹിഷ്കരിക്കണം എന്ന നിലപാടില്ലന്നും കെസിബിസി വ്യക്തമാക്കി.
ALSO READ: ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ്‌ തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു; യൂഹാനോൻ മാർ മിലിത്തിയോസ്
അതേസമയം എമ്പുരാന്‍ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. 'ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകര്‍ത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങള്‍ തുടരുന്നു…' എന്നാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എഴുതിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിനിമകളിൽ ക്രൈസ്തവ മൂല്യങ്ങളെയും ബിംബങ്ങളെയും ആക്ഷേപിക്കുന്ന പ്രവണത; കെസിബിസി
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement