ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു; യൂഹാനോൻ മാർ മിലിത്തിയോസ്
- Published by:ASHLI
- news18-malayalam
Last Updated:
എമ്പുരാനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയുകയാണ്
എമ്പുരാന്‍ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. 'ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകര്‍ത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങള്‍ തുടരുന്നു…' എന്നാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എഴുതിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിനെ പിന്തുണച്ച് സാഹിത്യകാരി സാറാ ജോസഫ് രംഗത്തെത്തി. ഭീരുക്കള്‍ വെട്ടിമാറ്റിയ ചരിത്രസത്യങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള കൈക്കരുത്തുള്ള ഒരു തലമുറ താങ്കളോടൊപ്പമുണ്ടെന്ന് സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം എമ്പുരാനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയുകയാണ്.
നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ പൃഥ്വിരാജ് ആന്റണി പെരുമ്പാവൂർ അടക്കമുള്ളവർ അവരെ പിന്തുണച്ച് എത്തിയിരുന്നെങ്കിലും തിരക്കഥാകൃത്തായ മുരളി ഗോപി യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യുന്നതിൽ മുരളി ഗോപ്പിക്ക് എതിർപ്പുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു. അതിനിടെ ഈദ് ആശംസകളുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി.
advertisement
ഇതിനു താഴെ മാപ്പ് പറയാൻ തയാറാവാത്ത മുരളിയുടെ നിലപാടിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് ഈദ് ആശംസകൾ നേർന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ എത്തുന്നത്. മലയാള സിനിമക്ക് തീ ഇട്ടിട്ടു ഒന്നും അറിയാതെ ഉള്ള നിൽപ്പുണ്ടല്ലോ...., ആണൊരുത്തന് ഈദ് ആശംസകൾ നേരുന്നു, മാപ്പ് പറയില്ലായെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന വ്യക്തിത്വം എന്നിങ്ങനെ കമന്റുകൾ നിറയുകയാണ് മുരളി ഗോപിയുടെ പോസ്റ്റിന് താഴെ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
March 31, 2025 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു; യൂഹാനോൻ മാർ മിലിത്തിയോസ്