Nehru Trophy Boat Race | 'അടുത്തവർഷം മുതൽ വള്ളംകളി സെപ്റ്റംബറിൽ മതി'; കേരള ബോട്ട് ക്ലബ് അസോസിയേഷൻ

Last Updated:

ഇനി മുതൽ ഓഗസ്റ്റിൽ വള്ളംകളി നടത്തിയാൽ പങ്കെടുക്കില്ലെന്നും അവർ അറിയിച്ചു

നെഹ്റു ട്രോഫി വള്ളംകളി അടുത്ത വർഷം മുതൽ സെപ്റ്റംബറിൽ മതിയെന്ന ആവശ്യവുമായി കേരള ബോട്ട് ക്ലബ് അസോസിയേഷൻ. ഇത്തവണത്തെ വള്ളംകളി ഈ മാസം അവസാനം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. നെഹ്റുട്രോഫിയിൽ പങ്കെടുക്കുന്ന എല്ലാ വള്ളങ്ങളുടെയും ഭാരവാഹികൾ ഉൾപ്പെടുന്ന സംഘടനയാണ് കേരള ബോട്ട് ക്ലബ്ബ്‌ അസോസിയേഷൻ. ശനിയാഴ്ച ചേർന്ന അസോസിയേഷൻ ഭാരവാഹികളുടെ അടിയന്തരയോഗത്തിലാണ് തീരുമാനമുണ്ടായത്.
ഇനി മുതൽ ഓഗസ്റ്റിൽ വള്ളംകളി നടത്തിയാൽ പങ്കെടുക്കില്ലെന്നു യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് മാസം പൊതുവേ കാലാവസ്ഥ പ്രതികൂലമായതിനാൽ ആറുതവണ വള്ളംകളി മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. ഇതിനു മുൻപും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും സർക്കാരിനെ വീണ്ടുമറിയിക്കും.
ഈ മാസം മൂന്നാം ആഴ്ചയോ നാലാം ആഴ്ചയോ പരിഗണിക്കാം. നിലവിലെ സാഹചര്യം മനസ്സിലാക്കുന്നുണ്ടെങ്കിലും വലിയ പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നുപോകുന്നതെന്ന് ഇവർ പറഞ്ഞു. അതിനാൽ തങ്ങൾ മുന്നോട്ടുവെച്ച തിയതിയിൽ വള്ളംകളി നടത്താൻ സർക്കാരിനോടഭ്യർഥിക്കും. വള്ളംകളി മാറ്റിവച്ചതിനോട് പൂർണമായി യോജിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർവപിന്തുണയും നൽകും. എന്നാൽ, ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച ക്ലബ്ബുകൾ വലിയ പ്രതിസന്ധിയിലാണ്. -അസോസിയേഷൻ പറഞ്ഞു.
advertisement
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 10-നു നടത്തേണ്ടിയിരുന്ന വള്ളംകളി മാറ്റിവെച്ചിരിക്കുന്നത്. വള്ളംകളിയുടെ പുതിയ തീയതി നിശ്ചയിക്കാൻ ചൊവ്വാഴ്ച എൻടിബിആർ(നെഹ്‌റുട്രോഫി സംഘാടകസമിതി)യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ ബോട്ട് ക്ലബ്ബ്‌ അസോസിയേഷൻ ഭാരവാഹികൾ തീരുമാനമറിയിക്കും. വള്ളംകളി മാറ്റിവെച്ചതിന്റെ പശ്ചാത്തലത്തിൽ മാസങ്ങളായി പരിശീലനം നടത്തിയ വള്ളങ്ങൾക്ക് സാമ്പത്തികസഹായം നൽകണമെന്ന കാര്യവും സർക്കാരിനോടാവശ്യപ്പെടും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nehru Trophy Boat Race | 'അടുത്തവർഷം മുതൽ വള്ളംകളി സെപ്റ്റംബറിൽ മതി'; കേരള ബോട്ട് ക്ലബ് അസോസിയേഷൻ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement