Kerala Budget 2021 | കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ കൗൺസിലിംഗ്; ഓൺലൈൻ പഠനത്തിന് 2 ലക്ഷം ലാപ്ടോപ്പുകൾ

Last Updated:

സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി രൂപ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വിദ്യാർഥികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള സ്ഥിരം സംവിധാനങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയ്ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ സ്കൂൾ അന്തരീക്ഷം വീടിന്‍റെ നാല് ചുമരുകൾക്കുള്ളിൽ ചുരുക്കപ്പെട്ടിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്.
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം എന്നിവയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
advertisement
കോവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായാണ് ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കൈറ്റ് - വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടി സംഘടിപ്പിക്കും. വെർച്വൽ- ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. ഇതിനായി 10 കോടി രൂപയാണ് അനുവദിച്ചത്.
advertisement
മറ്റ് പ്രഖ്യാപനങ്ങൾ:
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനും കലാ - കരകൗശല സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും തെരഞ്ഞെടുത്ത സൃഷ്ടികൾ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
കുട്ടികൾക്ക് ഇതിനാവശ്യമായ പരിശീലനവും വിക്ടേഴ്സ് ചാനൽ മുഖേന നൽകും.
വിക്ടേഴ്സ് ചാനൽ വഴി പ്രത്യേക ഫിസിക്കൽ എഡ്യുക്കേഷന്‍ സെഷനുകൾ.
കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി യോഗ അടക്കമുള്ള വ്യായാമമുറകൾ ഇത് വഴി സംപ്രേഷണം ചെയ്യും
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കും
advertisement
ഇതിനായി കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2021 | കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ കൗൺസിലിംഗ്; ഓൺലൈൻ പഠനത്തിന് 2 ലക്ഷം ലാപ്ടോപ്പുകൾ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement