ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

Last Updated:

വേളാങ്കണ്ണിയിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു

News18
News18
കോട്ടയം: കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പുലർച്ചെ 3.30-ഓടെ തെങ്കാശിക്കടുത്ത് എത്തിയപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു പ്രിൻസ് ലൂക്കോസ്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഒ.വി. ലൂക്കോസിന്റെ മകനാണ്.
കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്​സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു.
കോട്ടയം പെരുമ്പയിക്കാടാണ് സ്വദേശം. കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പ്രിന്‍സ്. പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിന്‍സ് ഏവര്‍ക്കും പ്രിയങ്കരനായ നേതാവാണ്.
Prince Lukose, Kerala Congress (Joseph) leader and UDF candidate from Ettumanoor in the 2021 Assembly election passed away following a heart attack while travelling back from Velankanni with his family in a train on Monday. He was 53.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
Next Article
advertisement
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
  • അഖിൽ സ്കറിയ 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ

  • തുടർച്ചയായി രണ്ടാം തവണയാണ് കെ.സി.എൽ പർപ്പിൾ ക്യാപ്പ് നേട്ടം

  • കെ.സി.എൽ. 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളർ

View All
advertisement