കേരള കോൺഗ്രസ് എം നേതാവിന്റെ മൃതദേഹം വീടിന് സമീപത്തെ മോട്ടോർ പുരയിൽ കത്തിക്കരിഞ്ഞ നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മോട്ടർ പുരയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് മുൻ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് എം രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ ഷാജി ജോസഫ് വയലിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ മോട്ടോർ പുരയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മോട്ടർ പുരയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary: In a shocking incident in Idukki’s Rajakkad, a local leader of the Kerala Congress (M) was found dead. The deceased has been identified as Shaji Joseph Vayalil, who served as the Rajakkad Constituency President of the party and was a former member of the Rajakkad Grama Panchayat. Shaji’s body was discovered in a charred state inside the motor shed near his house. The family noticed smoke billowing from the shed in the early hours and, upon inspection, found his remains.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Mar 31, 2026 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള കോൺഗ്രസ് എം നേതാവിന്റെ മൃതദേഹം വീടിന് സമീപത്തെ മോട്ടോർ പുരയിൽ കത്തിക്കരിഞ്ഞ നിലയിൽ








