advertisement

Navya Nair | ഭർതൃമാതാവിന്റെ ഓർമച്ചിത്രങ്ങളിൽ നവ്യക്കൊപ്പം മകനും നാത്തൂനും; സ്നേഹബന്ധം അവരോട്

Last Updated:
ഭർതൃമാതാവിന്റെ കൂടെയുള്ള നല്ലോർമകളുമായി നവ്യ പങ്കിട്ട ചിത്രങ്ങളിൽ ഒപ്പമുള്ളത് മകൻ സായ് കൃഷ്ണയും നാത്തൂനുമാണ്
1/6
ഇന്ന് രാവിലെ തന്റെ ഭർതൃമാതാവ് ശാന്താ മേനോന്റെ വിയോഗവർത്ത നടി നവ്യ നായർ (Navya Nair) ഹൃദയസ്പർശിയായ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. 2010ലായിരുന്നു നവ്യ നായർ, സന്തോഷ് മേനോൻ വിവാഹം. നാരായണ മേനോന്റെയും ശാന്ത മേനോന്റെയും മകനായ സന്തോഷ് മുംബൈ കേന്ദ്രമാക്കിയ മലയാളി ബിസിനസുകാരനാണ്. ചേപ്പാട് നടി പഠിച്ച സ്‌കൂൾ അങ്കണത്തിൽ തയാറാക്കിയ വലിയ പന്തലിൽ, വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് നവ്യയുടെ കഴുത്തിൽ സന്തോഷ് മേനോൻ താലി ചാർത്തിയത്. സന്തോഷിന് ഒരു സഹോദരി കൂടിയുണ്ട്

2/6
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശികളാണ് സന്തോഷ് മേനോന്റെ കുടുംബം. ഇവിടുത്തെ അറിയപ്പെടുന്ന കുടുംബമാണ് ഇവരുടേത്. ക്ഷേത്രങ്ങളും ആചാരങ്ങളും ആഘോഷമാക്കുന്ന കുടുംബത്തിന്റെ എല്ലാ പരിപാടികൾക്കും നവ്യ സ്ഥിരം സാന്നിധ്യമായിരുന്നു. സന്തോഷ് മേനോന് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യങ്ങളിൽ പലതും നവ്യ തന്റെ സാന്നിധ്യം അറിയിച്ചു പോന്നു. എത്ര തിരക്കുണ്ടെങ്കിലും, നവ്യ അവിടങ്ങളിൽ എത്തിച്ചേരുന്നതിൽ ശ്രദ്ധപുലർത്തി. ആ ചിത്രങ്ങളും മറ്റും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്യപ്പെട്ടു (തുടർന്ന് വായിക്കുക)

3/6
അടുത്തിടെ നവ്യ നൃത്തം ചെയ്തിറങ്ങിയ വേദിയുടെ മുന്നിൽ നിറകണ്ണുകളുമായി ഇരുന്ന ശാന്താ മേനോനെ ഏവരും കണ്ടതാണ്. കൂടെ അവരുടെ മകളും ഉണ്ടായിരുന്നു. നവ്യയെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന അവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നൃത്തവേഷം മാറ്റാൻ പോലും നിൽക്കാതെയാണ് നവ്യ നായർ അവർക്കരികിൽ ഓടിയെത്തിയത്. ശേഷം, അമ്മയ്ക്കും മകൾക്കും ഒപ്പം നവ്യ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറന്നില്ല. അന്ന് നവ്യയെ ചേർത്തുപിടിച്ച ഭർതൃമാതാവിന്റെ ഒരു ചിത്രവും അവരുടെ വിയോഗവേളയിൽ നവ്യ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ ഉൾപ്പെടുന്നു

4/6
അമ്മായിയമ്മ വിടവാങ്ങിയതും വിളക്കണഞ്ഞു എന്നാണ് നവ്യ കുറിച്ച വാക്കുകൾ. ഒരു മരുമകളായല്ല, മകളായാണ് നവ്യയെ അവർ സ്നേഹിച്ചതെന്നും. ഏതു ദുഃഖത്തിലും അമ്മയുടെ പ്രാർത്ഥന നവ്യക്കൊപ്പം ഉണ്ടായിരുന്നു. അമ്മ ആഗ്രഹിച്ചതെല്ലാം ഇതുവരെയും ചെയ്തെന്നും, അവരുടെ സ്നേഹത്തിനു മുന്നിൽ താൻ തന്റെ നഷ്‌ടങ്ങൾ എല്ലാം സഹിച്ചു എന്നും നവ്യ നായർ. മുംബൈയിൽ താമസമാക്കിയിരുന്ന ദിനങ്ങളിൽ പോലും നവ്യ ചങ്ങനാശ്ശേരിയിലെ ആവശ്യങ്ങൾക്ക് ഓടിയെത്താൻ മറന്നില്ല. തന്റെ നൃത്ത വിദ്യാലയത്തിലെ മാതംഗി ഫെസ്റ്റിവലിൽ പങ്കെടുത്ത അവർ, മരുമകളെ കുറിച്ച് വാചാലയായതും നവ്യ ഓർത്തു

5/6
ഭർതൃമാതാവിന്റെ കൂടെയുള്ള നല്ലോർമകളുമായി നവ്യ പങ്കിട്ട ചിത്രങ്ങളിൽ ഒപ്പമുള്ളത് മകൻ സായ് കൃഷ്ണയും നാത്തൂനുമാണ്. നവ്യക്ക് അമ്മ മാത്രമല്ല, സായ് കൃഷ്ണയ്ക്ക് സ്നേഹമയിയായ അച്ഛമ്മ കൂടിയായിരുന്നു ശാന്താ മേനോൻ എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. സായ് മോനെ ചേർത്തുപിടിച്ച് മുത്തം നൽകുന്ന സ്നേഹമയിയാണ് അവർ ആ ചിത്രങ്ങളിൽ. അതുപോലെ തന്നെ തന്റെ ഇരുവശവും മകളെയും മരുമകളെയും ചേർത്തുപിടിച്ച ചിത്രവും നവ്യ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. പക്ഷെ ഇവിടെയും സന്തോഷ് മേനോന്റെ അസാന്നിധ്യം നിറയുന്നു

6/6
ഒരുപാട് നാളുകളായി നവ്യ സന്തോഷ് മേനോന്റെ ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കിട്ടിട്ട്. നവ്യയുടെ നൃത്തവിദ്യാലയത്തിന്റെ പരിപാടിക്കും, മകന്റെ രണ്ട് വർഷങ്ങൾക്ക് മുൻപുള്ള ജന്മദിനത്തിനും സന്തോഷ് കൂടെയുണ്ടായിരുന്നു. അത് കഴിഞ്ഞ് നവ്യയുടെ ഒപ്പം അച്ഛനും അമ്മയും മകനും സഹോദരനുമാണ് എല്ലാത്തിനും കൂടെ. ഇവർക്കൊപ്പം പിറന്നാൾ ഉൾപ്പെടെ സന്തോഷത്തോടെ കൊണ്ടാടുന്ന ദൃശ്യങ്ങൾ നവ്യ നായർ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

രാജ്യഭരണമോ വനവാസമോ? തിരഞ്ഞെടുപ്പിനുശേഷം വി ഡി സതീശനെ കാത്തിരിക്കുന്നത്

  • വി ഡി സതീശന്റെ ഭാവി തെരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയപരാജയങ്ങൾ നിർണയകമാകും

  • യു ഡി എഫ് വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചാൽ സതീശന് മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ട്

  • തോറ്റാൽ സതീശന് പ്രധാന പദവികൾ ഇല്ലാതെ രാഷ്ട്രീയ വനവാസത്തിലേക്ക് പോകേണ്ടി വരും

View All
advertisement