ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കും; പുതിയ വ്യവസായ നയത്തിന്റെ കരട്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2018 ലെ വ്യവസായ നയത്തിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് പുതിയ കരട് തയ്യാറാക്കിയിട്ടുള്ളത്.
തിരുവനന്തപുരം: പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് രേഖ സർക്കാർ പ്രസിദ്ധീകരിച്ചു. 2018 ലെ വ്യവസായ നയത്തിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് പുതിയ കരട് തയ്യാറാക്കിയിട്ടുള്ളത്. വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവാണ് കരട് വിശദീകരിച്ചത്.
സംരംഭക ഉത്തരവാദിത്വ നിക്ഷേപങ്ങളേയും സുസ്ഥിര ആവാസവ്യവസ്ഥ സംജാതമാക്കുക, വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങൾക്ക് ആവശ്യമായ നൂതന അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുക, സംരംഭങ്ങളെ പാരിസ്ഥിതിക, സാമൂഹിക, ഭരണ ഘടകങ്ങളിൽ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങൾ സ്വീകരിക്കുന്നതിന് പ്രാപ്തരാക്കുക. ഉൽപ്പന്നങ്ങൾക്ക് 'കേരള ബ്രാൻഡ് ലേബലിൽ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുക, ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തിൽ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പറഞ്ഞു.
advertisement
അതിവേഗ വളർച്ചയുള്ള 'സൺറൈസ്' സംരംഭങ്ങളെ കൂടുതൽ ആകർഷിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പുതിയ വ്യവസായ വാണിജ്യ നയത്തിൽ സാമ്പത്തിക പ്രോത്സാഹനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ, ആയുർവേദം, ബയോടെക്നോളജി, ഡിസൈനിങ്, ഇലക്ട്രോണിക്സ് ഡിസൈനിങ്ങും നിർമ്മാണവും, വൈദ്യുതി വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണം, എഞ്ചിനീയറിംഗ് R&D, ഫുഡ് ടെക്, ഹൈടെക് കൃഷി, അതിമൂല്യ വർധിത റബ്ബർ ഉൽപ്പന്നങ്ങൾ, ലോജിസ്റ്റിക്സ് മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, റീട്ടെയിൽ, സ്പേസ് മേഖല, റോബോട്ടിക്സ്, പുനഃരുപയോഗിക്കാവുന്ന ഊർജ്ജമേഖല, ടൂറിസം, ഗ്രാഫീൻ, 3D പ്രിന്റിങ്, മറൈൻ ക്ലസ്റ്റർ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
advertisement
വ്യവസായ നയം കരട് നിർദ്ദേശങ്ങൾ
- എം.എസ്.എം.ഇ. ഇതര സംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 10% വരെ
- 10 കോടി രൂപയിൽ കവിയാതെ നിക്ഷേപ സബിഡി
എം.എസ് .എം.ഇ. ഇതര സംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ സംസ്ഥാന GST വിഹിതം 100%, അഞ്ച് വർഷത്തേക്ക് തിരികെ നൽകും
advertisement
സ്ത്രീ സംരംഭകർക്കും, പട്ടിക ജാതി പട്ടിക വിഭാഗത്തിലുള്ള സംരംഭകർക്കും സംസ്ഥാനത്തിന്റെ ഭാഗത്തും നിർമ്മാണ വ്യവസായസ്ഥാപനങ്ങൾക്കുവേണ്ടി ഭൂമി വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, റെജിസ്ട്രേഷൻ ചാർജ്ജ് എന്നിവ പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള പദ്ധതി
advertisement
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2022 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കും; പുതിയ വ്യവസായ നയത്തിന്റെ കരട്