വയനാട് പുനരധിവാസം; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം; തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കണം 

Last Updated:

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും സമയ പരിധിയില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതി

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ ഫണ്ട് നല്‍കുന്നതില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും സമയ പരിധിയില്‍ വ്യക്തത വരുത്തണമെന്നും കേന്ദ്രത്തോട് പറഞ്ഞ ഹൈക്കോടതി തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവും നൽകി.
മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിനായുള്ള ഫണ്ട് മാര്‍ച്ച് 31നകം നല്‍കുമോയെന്ന് കേന്ദ്രത്തോട് ചോദിച്ച ഹൈക്കോടതി യഥാസമയം സത്യവാങ്മൂലം തല്‍കാത്തതിന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനോട് ഡിവിഷന്‍ ബെഞ്ച് ക്ഷുഭിതരാവുകയും ചെയ്തു.
ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥന്‍ കോടതിയുടെ മുകളിലാണ് എന്നാണോ കരുതുന്നത്.ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്‌ളൈറ്റില്‍ ഇവിടെ എത്തിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി വിമർശിച്ചു
വായ്പ എഴുതിത്തള്ളുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടതും കേന്ദ്ര സര്‍ക്കാരെന്ന് ഹൈക്കോടതി. ചില ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി, ഇക്കാര്യത്തിലും നിലപാടെടുക്കേണ്ടത് കേന്ദ്രമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് ഡിസംബര്‍ 31 വരെ സമയം നല്‍കി തീരുമാനമെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് പുനരധിവാസം; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം; തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കണം 
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement