• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala High Court | പിതാവ് ഗർഭിണിയാക്കിയ പത്തു വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ കേരളാ ഹൈക്കോടതി അനുമതി

Kerala High Court | പിതാവ് ഗർഭിണിയാക്കിയ പത്തു വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ കേരളാ ഹൈക്കോടതി അനുമതി

ഒരാഴ്ചയ്ക്കുള്ളിൽ നിയമപ്രകാരം വേണ്ടതു ചെയ്യാൻ പെൺകുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് കോടതി അനുമതി നൽകി

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

 • Last Updated :
 • Share this:
  കൊച്ചി: അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം (Abortion) നടത്താന്‍ അനുമതി ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുവാദം നല്‍കി. പെണ്‍കുട്ടിക്ക് ഈ ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

  ഗർഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. കുഞ്ഞ് രക്ഷപ്പെടാൻ 80% സാധ്യതയുണ്ടെന്നും നവജാതശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോർഡ് അറിയിച്ചു.

  READ ALSO- HC KERALA | അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയില്‍

  ജീവനോടെയാണ് ജനിക്കുന്നതെങ്കിൽ കുഞ്ഞിന് ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. പത്തുവയസ്സുമാത്രമുള്ള പെൺകുട്ടിക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ സങ്കീർണതകളും കോടതി പരിഗണിച്ചു.

  ഒരാഴ്ചയ്ക്കുള്ളിൽ നിയമപ്രകാരം വേണ്ടതു ചെയ്യാൻ പെൺകുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് കോടതി അനുമതി നൽകി. മറ്റു സ്പെഷലിസ്റ്റുകളിൽനിന്ന് വിദഗ്ധ മെഡിക്കൽ സഹായം വേണമെങ്കിൽ ഹെൽത്ത് സർവീസസ് ഡയറക്ടർക്ക് അപേക്ഷ നൽകാം. ഡയറക്ടർ ആവശ്യമായതു ചെയ്യണമെന്നും കോടതി നിർദേശം നല്‍കി.

  READ ALSO- 15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേരളത്തിൽ നിന്നും മുങ്ങിയ പ്രതി 7 വർഷത്തിനു ശേഷം രാജസ്ഥാനിൽ പിടിയിൽ

  കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാതാപിതാക്കൾ വിസമ്മതിക്കുകയോ, അവർക്കതിന് സാധ്യമല്ലാത്ത നിലയിലോ ആണെങ്കിൽ സംസ്ഥാനവും ഏജൻസിയും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം. മെഡിക്കൽ പിന്തുണയും ന്യായമായി സാധിക്കുന്ന സൗകര്യങ്ങളും നൽകണമെന്നും കോടതി നിർദേശിച്ചു.ബോംബൈ ഹൈക്കോടതി സമാനമായ സാഹചര്യത്തിലുള്ള കേസ് പരിഗണിച്ചിട്ടുണ്ടെന്നും കുട്ടി ജീവിക്കുകയാണെങ്കിൽ കുഞ്ഞിന്റെ ക്ഷേമത്തിനായി നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

  24 ആഴ്ച വരെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനാണ് നിയമപ്രകാരം അനുമതിയുള്ളത്. ഈ സമയ പരിധി കഴിഞ്ഞതിനാലാണ് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഗർഭാവസ്ഥയിലാകാനും പ്രസവിക്കാനുമുള്ള മാനസികാവസ്ഥയിൽ അല്ല പെൺകുട്ടിയെന്നു ഹർജിയിൽ മാതാവ് വ്യക്തമാക്കി.

  Theft | അയല്‍ക്കാരന്‍റെ ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്താന്‍ ശ്രമം; ഓട്ടോ മറിഞ്ഞ് വീണ് മോഷ്ടാക്കള്‍ക്ക് പരിക്ക്


  അയല്‍ക്കാരന്‍റെ ഓട്ടോ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് വീണ് മോഷ്ടാക്കള്‍ക്ക് പരിക്ക്. കൊല്ലം അഞ്ചല്‍  ഉള്ളന്നൂര്‍ സ്വദേശി ബിജുവിന്‍റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി​ സംഘം മോഷ്ടിച്ചത്. അഞ്ചല്‍ പനയംചേരി രേഷ്മ ഭവനില്‍ രഞ്ജിത്ത് (24), മതുരപ്പ ഉള്ളന്നൂര്‍ അനന്തു ഭവനില്‍ അരുണ്‍ (26), ഏറം ലക്ഷംവീട് കോളനിയില്‍ അനീഷ് (25) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.ബിജുവിന്റെ അയല്‍വാസികളാണ്​ ഇവര്‍.

  മോഷ്ടിച്ച ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോകുന്നതിനിടെ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിനു സമീപത്ത്​ നിന്ന്​ ഉത്സവ അലങ്കാരത്തിനു കൊണ്ടുവന്ന കേബിളുകളും മൊബൈല്‍ ഫോണും സംഘം മോഷ്ടിച്ചു. ഇതുമായി ചുണ്ട വഴി രക്ഷപ്പെടുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

  അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ്​ മൂവരെയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ അരുണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ഓട്ടോറിക്ഷ കാണാനില്ലെന്ന ബിജുവിന്‍റെ പരാതിയില്‍ അഞ്ചല്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്​ അപകട വിവരം അറിഞ്ഞത്. കടയ്ക്കല്‍ പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളില്‍ രണ്ടുപേരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന്​ പോലീസ് പിടികൂടി. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ പോലീസ് നിരീക്ഷണത്തിലാണ്.
  Published by:Arun krishna
  First published: